മൊബൈല്‍ ഫോണ്‍ വഴി സമ്മാനം; തട്ടിപ്പിന് ഇര തത്തമംഗലത്തും

ചിറ്റൂ൪: ആശുപത്രിയുടെ പേരിൽ മൊബൈൽ ഫോണിൽ വ്യാജ സന്ദേശം നൽകി തട്ടിപ്പിനിരയായവ൪ തത്തമംഗലത്തും. മൊബൈൽ ഫോൺ വഴി ലഭിച്ച വ്യാജ സന്ദേശത്തിൽ വിശ്വസിച്ച്   തത്തമംഗലം കുറ്റിക്കാട് വീട്ടിൽ കേശവൻെറ മകൻ അനന്തകൃഷ്ണനാണ് തട്ടിപ്പിനിരയായത്. ഒരു മാസം മുമ്പ് പത്രത്തിൽ വന്ന ആശുപത്രിയുടെ  പരസ്യത്തെ തുട൪ന്ന് ചികിത്സക്ക്  ആശുപത്രിയുടെ  നമ്പറിലേക്ക്  ബന്ധപ്പെട്ടിരുന്നു. അന്ന് വ്യക്തമായ മറുപടി ലഭിക്കാതെ വന്നതോടെ  ഫോൺ കട്ട് ചെയ്തു. തുട൪ന്ന് പത്താം തീയതി   അനന്തകൃഷ്ണനെ മൊബൈലിൽ വിളിച്ച് വിവരം  തിരക്കിയതിന് ശേഷം താങ്കൾ വിളിക്കുന്ന സമയത്ത് ആശുപത്രിയുടെ  വാ൪ഷികം  നടക്കുകയായിരുന്നെന്നും  ഇതോടനുബന്ധിച്ച് ആശുപത്രിയിലേക്ക് വിളിച്ച നമ്പറുകൾ കുറിച്ചിട്ട് നടന്ന  നറുക്കെടുപ്പിൽ ഒന്നാം സമ്മാനം  താങ്കൾക്ക് ലഭിച്ചെന്നും അറിയിക്കുകയായിരുന്നു. മേൽവിലാസവും വാങ്ങി. പിന്നീട് പോസ്റ്റ് ഓഫിസിൽ 1575 രൂപ അടച്ച് സമ്മാനം കൈപ്പറ്റണമെന്നായിരുന്നു നി൪ദേശം.
സെപ്റ്റംബ൪ 17ന് തത്തമംഗലം പോസ്റ്റ് ഓഫിസിൽ എത്തി പാ൪സൽ വാങ്ങി തുറന്നുനോക്കിയപ്പോൾ നൂറ് ഗ്രാമിൻെറ മരപ്പൊടിക്ക് സമാനമായ പൊടിയും ചെറിയ കുപ്പിയിൽ തൈലവും ഹിന്ദി ദിനപ്പത്രങ്ങളുമാണ് ലഭിച്ചത്. കോഴിക്കോട്നിന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.