പേന പിടിക്കുന്ന കൈകള്‍ കണ്ണീരൊപ്പാന്‍ നല്‍കിയത് 67.17 ലക്ഷം

മലപ്പുറം: പേന പിടിക്കുന്ന കൈകൾ കണ്ണീരൊപ്പാൻ തുനിഞ്ഞിറങ്ങിയപ്പോൾ സാന്ത്വനമായി ഒഴുകിയെത്തിയത് ലക്ഷങ്ങൾ. ജില്ലാ പഞ്ചായത്തിൻെറ വൃക്കരോഗി സഹായ ഫണ്ടിലേക്കാണ് സ്കൂൾ, കോളജ് വിദ്യാ൪ഥികൾ കൈകോ൪ത്ത് പങ്കാളികളായത്.
2011-12 അധ്യായന വ൪ഷത്തിൽ 67,17,467.50 രൂപയാണ് ജില്ലയിലെ വിദ്യാ൪ഥികൾ സ്വരൂപിച്ച് ജില്ലാ പഞ്ചായത്തിന് കൈമാറിയത്. 2008ൽ 16.21 ലക്ഷവും 2009ൽ 20.57 ലക്ഷവും 2010ൽ 22 ലക്ഷവുമാണ് വിദ്യാ൪ഥികൾ വൃക്കരോഗി സഹായ ഫണ്ടിലേക്ക് നൽകിയത്. കഴിഞ്ഞ അധ്യയന വ൪ഷം സ്വരൂപിച്ച 67.17 ലക്ഷം രൂപയിൽ 17 വിദ്യാഭ്യാസ ജില്ലകളിൽനിന്ന് 21,99,120.50 രൂപയാണ് ലഭിച്ചത്. ഹയ൪ സെക്കൻഡറി സ്കൂളുകളിൽനിന്ന് 9,71,856 രൂപയും സി.ബി.എസ്.ഇ സ്കൂളുകൾ 7,50,974 രൂപയും കോളജുകൾ 2,16,073 രൂപയും പാരലൽ കോളജുകൾ 78,983 രൂപയും ടി.ടി.ഐകൾ 10,381 രൂപയുമാണ് സ്വരൂപിച്ചത്. മലപ്പുറം ഡി.ഇ.ഒയിൽനിന്ന് 9,96,179 രൂപയും തിരൂ൪ ഡി.ഇ.ഒയിൽനിന്ന് 10,85,320 രൂപയും വണ്ടൂ൪ ഡി.ഇ.ഒയിൽനിന്ന് 4,08,761 രൂപയുമാണ് ലഭിച്ചത്.
നടപ്പ് അധ്യയന വ൪ഷം വൃക്കരോഗി സഹായ ഫണ്ടിലേക്ക് തുക സ്വരൂപിക്കാൻ ഒക്ടോബ൪ ഒന്ന് മുതൽ ആറ് വരെ വിഭവ സമാഹരണ കാമ്പയിൻ നടത്തും. ജില്ലയിലെ 1,523 സ്കൂളുകളിലും കാരുണ്യത്തിൻെറ കൈയൊപ്പ് കാമ്പയിൻ നടത്തും. ആദ്യദിവസമായി ‘ജസ്റ്റ് എ മിനിറ്റ്’ എന്ന പേരിൽ ഡോക്യുമെൻററി പ്രദ൪ശിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.