ഏറ്റെടുക്കാനിരിക്കുന്ന സ്ഥലത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് എം.എസ്.പിയുടെ മതില്‍ നിര്‍മാണം

കോട്ടക്കൽ: ദേശീയപാത വികസനത്തിന് ഏറ്റെടുക്കാനിരിക്കുന്ന സ്ഥലത്ത് ലക്ഷങ്ങൾ ചെലവഴിച്ച് എം.എസ്.പിയുടെ വക ചുറ്റുമതിൽ നി൪മാണം. കോഴിച്ചെന ക്ളാരിയിലെ എം.എസ്.പി ക്യാമ്പിലാണ് ലക്ഷങ്ങളുടെ പാഴ്ച്ചെലവ്.
ഏറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ച സ്വകാര്യ ഭൂമിയിലെയടക്കം നി൪മാണത്തിന് വിലക്കുള്ളപ്പോഴാണ് പഞ്ചായത്തിൻെറ പോലും അനുമതിയില്ലാതെ സ൪ക്കാ൪ ഭൂമിയിൽ ഇത് നടക്കുന്നത്. മുമ്പുണ്ടായിരുന്ന കമ്പിവേലി പൊളിച്ചാണ് 915 മീറ്റ൪ നീളത്തിൽ ചുറ്റുമതിൽ നി൪മിക്കുന്നത്. ഇതിൽ 430 മീറ്റ൪ നീളം ദേശീയപാതയോട് ചേ൪ന്ന് നിൽക്കുന്ന ഭാഗമാണ്. 1.8 മീറ്റ൪ ഉയരമുള്ള മതിലിൻെറ ചെലവ് 38,60,000 രൂപയാണ്.
എം.എസ്.പിയുടെ ഫണ്ടുപയോഗിച്ച് പൊതുമരാമത്ത് വകുപ്പാണ് പ്രവൃത്തി നടത്തുന്നത്. രണ്ട് വ൪ഷം മുമ്പ് 1480 മീറ്റ൪ ചുറ്റുമതിൽ നി൪മിക്കാൻ പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് സമ൪പ്പിച്ചിരുന്നു. എം.എസ്.പി ഈ തുക അടവാക്കാൻ വൈകിയത് മൂലം പുതുക്കിയ നി൪മാണ ചെലവനുസരിച്ച് പ്രവ൪ത്തി 915 മീറ്ററാക്കി ചുരുക്കി. മതിൽ നി൪മാണത്തിൻെറ പകുതിയിലധികം ഭാഗം ദേശീയപാതയോട് ചേ൪ന്നായതിനാൽ ഭൂമി ഏറ്റെടുക്കുന്നതോടെ പൊളിക്കേണ്ടി വരും. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ചിറക്കിയ വിജ്ഞാപനത്തിൽ കോഴിച്ചെന ക്യാമ്പ് ഉൾപ്പെടുന്ന സ൪വേ നമ്പ൪ 151 ഉണ്ട്.
ക്യാമ്പിനോട് ചേ൪ന്ന സ്വകാര്യ ഭൂമികളിലെല്ലാം ദേശീയപാത അധികൃത൪ ഏറ്റെടുക്കാൻ അടയാളമിട്ടിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.