പെരിന്തൽമണ്ണ: നഗരസഭാധ്യക്ഷ കെ.സുധാകുമാരി ഇരട്ട ശമ്പളം വാങ്ങൂന്നെന്നാരോപിച്ച് മുസ്ലിം ലീഗും മഹിളാ കോൺഗ്രസും രംഗത്ത്. കുന്നപ്പള്ളി എ.എം.യു.പി സ്കൂളിലെ അധ്യാപികയായ ഇവ൪ രണ്ട് വ൪ഷമായി ചെയ൪പേഴ്സനായിരുന്നിട്ടും സ്കൂളിൽ ദിവസവും ഹാജ൪ പട്ടികയിൽ ഒപ്പിട്ട് ശമ്പളം വാങ്ങുകയാണെന്ന് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി വാ൪ത്താകുറിപ്പിൽ ആരോപിച്ചു.
ചെയ൪മാ൪ രാജിവെക്കുക, വള്ളുവനാട് ഫെസ്റ്റ് അഴിമതി വിജിലൻസ് അന്വേഷിക്കുക, പാറക്കൽ അരു റോഡ് ടെൻഡ൪ ചെയ്യുക, ഷോപ്പിങ് കോംപ്ളക്സ് ഉടൻ തുറന്ന് കൊടുക്കുക തുടങ്ങിയ ആവശ്യമുന്നയിച്ച് ഒക്ടോബ൪ അഞ്ചിന് നഗരസഭ ഉപരോധിക്കുമെന്നും അവ൪ അറിയിച്ചു. യോഗത്തിൽ മുഹമ്മദ് കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത്ലീഗ് ജനറൽ സെക്രട്ടറി ഉസ്മാൻ താമരത്ത് ഉദ്ഘാടനം ചെയ്തു. പച്ചീരി നാസ൪, പച്ചീരി ഫാറൂഖ്, കുറ്റീരി മാനുപ്പ, ചേരിയിൽ മമ്മി, പി.ടി.അബുട്ടി, പുത്തൂ൪ ഉമ്മ൪ ഹാജി, കാരാടൻ നാസ൪, കൊളക്കാടൻ അസീസ്, എ.വി. മുസ്തഫ, ആലിക്കൽ ശിഹാബ്, താമരത്ത് സത്താ൪, പി.പി.സക്കീ൪, കിനാതിയിൽ സാലിഹ്, ഫാസിൽ പാറക്കൽ,പി.ടി. റസാഖ് എന്നിവ൪ സംസാരിച്ചു.
ഇരട്ട ശമ്പളം കൈപ്പറ്റിയ നഗരസഭാധ്യക്ഷ രാജിവെക്കണമെന്ന് പെരിന്തൽമണ്ണ മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി നദീറ ഹമീദ് ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് മഹിളാകോൺഗ്രസ് പ്രസിഡൻറ് സറീന ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. എൽസമ്മ ചെറിയാൻ, നിഷ സുബൈ൪, ഷീബാ ഗോപാൽ, സി.പി. ഷീബ എന്നിവ൪ സംസാരിച്ചു. വിഷയത്തിൽ തിങ്കളാഴ്ച കോൺഗ്രസ് നഗരസഭക്ക് മുമ്പിൽ സമരം നടത്തും. എന്നാൽ, സ്കൂളിൽനിന്നും നഗരസഭയിൽനിന്നും ഒരേ സമയം ശമ്പളം വാങ്ങുന്നത് സംബന്ധിച്ച് നഗരകാര്യ ഡയറക്ടറെ അറിയിച്ചെന്ന് നഗരസഭാധ്യക്ഷ കെ.സുധാകുമാരി അറിയിച്ചു. ഇതുസംബന്ധിച്ച് ഉത്തരവ് ഉണ്ടെങ്കിൽ പണം തിരിച്ചടക്കുമെന്നും അവ൪ അറിയിച്ചു. അതേസമയം, എയ്ഡഡ് സ്കൂളായതിനാൽ അലവൻസും ഓണറേറിയവും വാങ്ങുന്നതിൽ തെറ്റില്ലെന്നും ശമ്പളം വാങ്ങിയാൽ അയോഗ്യത കൽപിക്കപ്പെടാമെന്നുമാണ് വിദഗ്ധാഭിപ്രായം. 2002ൽ ഇരട്ട ശമ്പളം വാങ്ങാൻ അനുമതി നൽകുന്ന ഓ൪ഡിനൻസ് പുറപ്പെടുവിച്ചെങ്കിലും 2008ൽ അത് റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.