പണവും സ്വര്‍ണവുമായി യുവതി മുങ്ങി

കോഴിക്കോട്: അയൽക്കാരിൽനിന്നും ബന്ധുക്കളിൽനിന്നും  നാട്ടുകാരിനിന്നും പണവും സ്വ൪ണവും കബളിപ്പിച്ചെടുത്ത് യുവതി കടന്നതായി പരാതി. കോവൂ൪ നെല്ലിക്കോട്ടെ 36കാരിക്കെതിരെയാണ് പരാതി.
യുവതിയുടെ വീടിൻെറ താഴെനിലയിൽ താമസിക്കാൻ പണയ എഗ്രിമെൻറ് പ്രകാരം നൽകിയ സ്ത്രീക്ക് 3.25 ലക്ഷം രൂപ തിരിച്ചുനൽകിയില്ലെന്നും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ചെയ്തതായാണ് പരാതി. 13 പേരുടെ ലക്ഷക്കണക്കിന് രൂപയുമായി യുവതി എട്ടുമാസംമുമ്പ് മുങ്ങിയതായി മെഡിക്കൽ കോളജിന് സമീപം എൻ.ടി.എം.സി റസി. അസോസിയേഷൻ അംഗങ്ങൾ വാ൪ത്താ സമ്മേളനത്തിൽ അറിയിച്ചു.
കബളിപ്പിക്കപ്പെട്ടതിനെ തുട൪ന്ന് ‘അന്വേഷി’യുടെ സഹായത്തോടെ നാട്ടുകാ൪ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. അസോസിയേഷനംഗങ്ങളായ കെ. മുനീ൪, പി. സീമ, ഇ.കെ. ജലീൽ, ബാബു, സുഹറ, ജിഷി, വിജയലക്ഷ്മി, മല്ലിക ശശി, രമ തുടങ്ങിയവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.