‘ക്ളീന്‍ ഡസ്റ്റിനേഷന്‍ ഡ്രൈവ്’ ഒക്ടോബര്‍ രണ്ടു മുതല്‍

കൽപറ്റ: ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ടൂറിസം കേന്ദ്രങ്ങൾ മാലിന്യമുക്തമാക്കുന്ന ക്ളീൻ ഡസ്റ്റിനേഷൻ ഡ്രൈവിൻെറ ഭാഗമായ ശുചിത്വ യജ്ഞം ഒക്ടോബ൪ രണ്ടുമുതൽ ഏഴുവരെ നടത്തും.
എടക്കൽ ഗുഹക്ക് സമീപം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.എൽ. പൗലോസ് ഉദ്ഘാടനം ചെയ്യും. എടക്കൽ, പൂക്കോട്, കുറുവ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളും അടുത്ത ടൗണുകളായ അമ്പലവയൽ, വൈത്തിരി, കാട്ടിക്കുളം, മാനന്തവാടി, കൽപറ്റ തുടങ്ങിയ പ്രദേശങ്ങളും ശുചീകരിക്കും.
വിവിധ സന്നദ്ധ സംഘടനകൾക്കൊപ്പം ഗ്രാമപഞ്ചായത്തുകൾ, കുടുംബശ്രീ, ദേശീയ തൊഴിലുറപ്പ് പദ്ധതി ഏജൻസി, വയനാട് ചേമ്പ൪ ഓഫ് കോമേഴ്സ് തുടങ്ങിയവയും സഹകരിക്കും.
ക്ളീൻ ഡസ്റ്റിനേഷൻ ഡ്രൈവിൻെറ ആലോചനാ യോഗം കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേ൪ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.എൽ. പൗലോസ്, ജില്ലാ കലക്ട൪ കെ. ഗോപാലകൃഷ്ണ ഭട്ട്, സബ് കലക്ട൪ വീണ എൻ.മാധവൻ, മാനന്തവാടി ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് അബ്ദുൾ അഷ്റഫ്, ടൂറിസം വകുപ്പ് ഡെ. ഡയറക്ട൪ സി.എൻ. അനിതാകുമാരി തുടങ്ങിയവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.