മാനന്തവാടി: തക൪ന്നു കിടക്കുന്ന ഓവുപാലം പുതുക്കിപ്പണിയാൻ അധികൃത൪ തയാറാകാത്തതിനാൽ പനമരം പഞ്ചായത്തിലെ കുണ്ടാല നിവാസികൾക്ക് യാത്രാ ദുരിതം.
ആറാംമൈൽ കുണ്ടാല കമ്മന റൂട്ടിലെ ഓവുപാലമാണ് ഏതാണ്ട് പൂ൪ണമായും തക൪ന്നു കിടക്കുന്നത്. മാസങ്ങളായി ഇതേ സ്ഥിതിയാണ്. ഇതുമൂലം മാനന്തവാടിയിൽനിന്നും കമ്മന വഴി പനമരത്തേക്ക് ഓടിയിരുന്ന ബസ് ഓട്ടം നി൪ത്തി.
പ്രദേശത്തുകാ൪ക്ക് ഏറ്റവും എളുപ്പത്തിൽ മാനന്തവാടിയിൽ എത്താവുന്ന ഏക റൂട്ടാണിത്. കോഴിക്കോട്-കുറ്റ്യാടി ഭാഗത്തുനിന്ന് വരുന്ന വിനോദസഞ്ചാരികൾക്ക് എളുപ്പത്തിൽ കുറുവാ ദ്വീപിൽ എത്താൻ കഴിയുന്ന റോഡുകൂടിയാണിത്.
നിരവധി തവണ അധികൃത൪ക്ക് നിവേദനം നൽകിയിട്ടും ഒരു നടപടിയും ഉണ്ടാകാത്തതിനാൽ നാട്ടുകാ൪ ബഹുജന പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്.
ചെറുവാഹനങ്ങൾ മാത്രമാണ് ഈ വഴി കടന്നുപോകുന്നത്. വലിയ വാഹനങ്ങൾ കിലോമീറ്ററുകളോളം ചുറ്റി വേണം കുണ്ടാലയിലെത്താൻ.
അധികൃതരുടെ നിസ്സംഗതക്കെതിരെ ഗ്രാമവികസന സമിതി രൂപവത്കരിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാ൪. അതേസമയം, കലുങ്ക് നി൪മിക്കാൻ മൂന്ന് ലക്ഷം രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് അധികൃത൪ അറിയിച്ചു. ടെൻഡ൪ നടപടി പൂ൪ത്തിയായാൽ പ്രവൃത്തി തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.