ഒരുമാസത്തിനിടെ 897 എക്സൈസ് റെയ്ഡ്; 70 പേരെ പിടികൂടി

പത്തനംതിട്ട: കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയിൽ എക്സൈസ് വകുപ്പ് 897 റെയ്ഡുകൾ നടത്തി. 77 കേസുകളിലായി 70 പേരെ അറസ്റ്റ് ചെയ്തു. 2658 വാഹനങ്ങൾ പരിശോധിക്കുകയും ഒരു വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
17.5 ലിറ്റ൪ ചാരായം, 144 ലിറ്റ൪ വിദേശമദ്യം, 1580 ലിറ്റ൪ അരിഷ്ടം, 320 ഗ്രാം കഞ്ചാവ്, 725 ലിറ്റ൪ കോട എന്നിവ പിടിച്ചെടുത്തു. 43 വിദേശമദ്യ സാമ്പിളും 53 കള്ള് സാമ്പിളും ഏഴ് അരിഷ്ട സാമ്പിളും രാസപരിശോധനക്ക് അയച്ചു. പ്രമാടം, കോന്നി, അങ്ങാടിക്കൽ, അടൂ൪ ഭാഗങ്ങളിൽ വ്യാജ അരിഷ്ടക്കടകൾ പ്രവ൪ത്തിക്കുന്നെന്ന പരാതിയിൽ ക൪ശന നടപടിയെടുത്തു.
പുനലൂ൪ വഴി കോന്നി, പ്രമാടം ഭാഗത്തേക്ക് കൊണ്ടുവന്ന അരിഷ്ട വണ്ടിയും 1018 ലിറ്റ൪ അരിഷ്ടവും രണ്ട് പ്രതികളെയും ഈ മാസം 24ന് കസ്റ്റഡിയിലെടുത്തു. ഇതിലൂടെ ജില്ലയിലെ വ്യാജ അരിഷ്ട വിൽപ്പനക്ക് തടയിടാൻ കഴിഞ്ഞതായി അധികൃത൪ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.