ജില്ലാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ് പാലാ അല്‍ഫോന്‍സക്ക്

പാലാ:  ജില്ലാ അത്ലറ്റിക് ചാമ്പ്യൻഷിപ് ഓവറോൾ കിരീടം പാലാ അൽഫോൻസാ കോളജിന്. 484 പോയൻേറാടെ പാലാ അൽഫോൻസാ കോളജ് ഓവറോൾ ചാമ്പ്യന്മാരായി. തുട൪ച്ചയായി രണ്ടാംതവണയാണ് പാലാ അൽഫോൻസാ കോളജ് ചാമ്പ്യൻപട്ടം നിലനി൪ത്തുന്നത്. 420 പോയൻേറാടെ ചങ്ങനാശേരി അസംപ്ഷൻ കോളജ് രണ്ടാംസ്ഥാനത്തും  387 പോയൻേറാടെ സെൻറ് ഡൊമിനിക് കോളജ്  കാഞ്ഞിരപ്പള്ളി മൂന്നാംസ്ഥാനവും നേടി. 253 പോയൻേറാടെ സെൻട്രലൈസ്ഡ് സ്പോ൪ട്സ് ഹോസ്റ്റൽ കോട്ടയം നാലാം സ്ഥാനവും നേടി.
സമാപനസമ്മേളനത്തിൽ  പാലാ മുനിസിപ്പൽ വൈസ് ചെയ൪പേഴ്സൺ ഡോ. ചന്ദ്രികാദേവി വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. 20 വയസ്സിനുമുകളിലുള്ള വനിതാവിഭാഗത്തിൽ 221 പോയൻേറാടെ ചങ്ങനാശേരി അസംപ്ഷൻ കോളജ് ജേതാക്കളായി. 197 പോയൻേറാടെ പാലാ അൽഫോൻസാ കോളജും രണ്ടാംസ്ഥാനവും നേടി. 20ാം വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ 221 പോയൻേറാടെ പാലാ അൽഫോൻസാ കോളജ് ഒന്നാംസ്ഥാനത്തും 145 പോയൻേറാടെ അസംപ്ഷൻ കോളജ് രണ്ടാംസ്ഥാനത്തും 20 പോയൻേറാടെ സെൻറ് ഡൊമിനിക് കോളജ് കാഞ്ഞിരപ്പള്ളി മൂന്നാംസ്ഥാനവും നേടി.
 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ  71 പോയൻേറാടെ സെൻട്രലൈസ്ഡ് സ്പോ൪ട്സ് ഹോസ്റ്റൽ ഒന്നാംസ്ഥാനത്തും 66 പോയൻേറാടെ പാലാ അൽഫോൻസാ കോളജ് രണ്ടാം സ്ഥാനത്തും 47 പോയൻേറാടെ സി.കെ.എം.എച്ച്.എസ്.എസ് കോരുത്തോട് മൂന്നാംസ്ഥാനവും നേടി. 16 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ 73 പോയൻേറാടെ എസ്.എച്ച്.ജി. എച്ച്.എസ് ഭരണങ്ങാനം ഒന്നാംസ്ഥാനത്തും 41 പോയൻേറാടെ സി.കെ. എം.എച്ച്.എസ്.എസ് കോരുത്തോട് രണ്ടാംസ്ഥാനത്തും  26 പോയൻേറാടെ ഗ്രേസി മെമ്മോറിയൽ എച്ച്.എസ് പാറത്തോട് മൂന്നാംസ്ഥാനവും നേടി.
 14 ൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ 456പോയൻേറാടെ എസ്.എച്ച്.ജി.എച്ച്.എസ് ഭരണങ്ങാനം ഒന്നാംസ്ഥാനത്തും 26 പോയൻേറാടെ സെൻറ് മേരീസ് ജി.എച്ച്.എസ്.എസ് പാലായും  26 പോയൻേറാടെ ഗ്രേസി മെമ്മോറിയൽ എച്ച്.എസ് പാറത്തോടും രണ്ടാംസ്ഥാനവും നേടി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.