റിസര്‍വേഷന്‍ നിര്‍ത്തി; കേരള എക്സ്പ്രസിന്‍െറ ഒറ്റപ്പാലം സ്റ്റോപ്പ് നഷ്ടമാകാന്‍ സാധ്യത

ഒറ്റപ്പാലം: നീണ്ടകാലത്തെ മുറവിളിക്കൊടുവിൽ കേരള എക്സ്പ്രസിന് ഒറ്റപ്പാലം സ്റ്റേഷനിൽ അനുവദിച്ച സ്റ്റോപ്പ് നഷ്ടമാകുമെന്ന് ഭീഷണി. ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഉപാധികളോടെയാണ് സ്റ്റോപ്പ് അനുവദിച്ചിരുന്നത്. കേരള എക്സ്പ്രസിന് യാത്രക്കാരുണ്ടെങ്കിലും സീസൺ ടിക്കറ്റുമായി യാത്ര ചെയ്യുന്നവരാണ് കൂടുതലുമെന്നാണ് റെയിൽവേയുടെ കണ്ടെത്തൽ. ട്രെയിൻ റിസ൪വേഷൻ ആഗസ്റ്റ് 15ന് അവസാനിപ്പിച്ചത് സ്റ്റോപ്പ് നി൪ത്താനുള്ള നീക്കത്തിൻെറ ഭാഗമാണെന്നാണ് സൂചന.
2012 ജൂൺ 15 മുതലാണ് ദീ൪ഘദൂര ട്രെയിനായ കേരള എക്സ്പ്രസിന് ഒറ്റപ്പാലത്ത് സ്റ്റോപ്പ് അനുവദിച്ചത്. ഒറ്റപ്പാലം കേന്ദ്രീകരിച്ചുള്ള യാത്രക്കാരുടെ എണ്ണം തൃപ്തികരമെങ്കിൽ സ്ഥിരമായി സ്റ്റോപ്പ് അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം.  റെയിൽവേയുടെ നിരീക്ഷണ കാലമായ ആറുമാസം ഡിസംബറിൽ തീരും. സ്ഥിരം സ്റ്റോപ്പ് അനുവദിക്കുന്നത് സംബന്ധിച്ച നി൪ദേശമൊന്നും ഇതുവരെ ലഭിച്ചിട്ടുമില്ല. റിസ൪വേഷൻ നി൪ത്തലാക്കിയ സാഹചര്യത്തിൽ ഡിസംബ൪ 15ന് ശേഷം കേരള എക്സ്പ്രസിന് ഒറ്റപ്പാലത്തുനിന്നും യാത്രക്കാരുണ്ടാവില്ല. ഇതോടെ വണ്ടിയുടെ സ്റ്റോപ്പും ഇല്ലാതാകും.
കേരള എക്സ്പ്രസിൻെറ സ്റ്റോപ്പ് നിലനി൪ത്തണമെന്ന ആവശ്യവുമായി റെയിൽ ഒറ്റപ്പാലം റിവ്യു കമ്മിറ്റിയുൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.