തൃത്താല: തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച് രേഖകൾ നൽകണമെന്ന ആവശ്യം അംഗീകരിക്കാതെ സെക്രട്ടറി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയെന്ന് ആരോപിച്ച് പ്രതിപക്ഷം ഗ്രാമപഞ്ചായത്ത് ഓഫിസ് പ്രതിപക്ഷം ഉപരോധിച്ചു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് തുടങ്ങിയ ഉപരോധം രാത്രിവരെ നീണ്ടു. ¤േബാ൪ഡ് മീറ്റിങിൽനിന്ന് സെക്രട്ടറി ഇറങ്ങിപ്പോയതോടെ യു.ഡി.എഫ് അംഗങ്ങൾ ഓഫിസിനുള്ളിൽതന്നെ കുത്തിയിരിക്കുകയായിരുന്നു. പാ൪ട്ടിപ്രവ൪ത്തകരും നാട്ടുകാരും പഞ്ചായത്തിന് മുന്നിൽ തടിച്ചുകൂടിയതോടെ പൊലീസെത്തി ഇവരെ തടഞ്ഞു.
അതേസമയം, പ്രതിപക്ഷം ബഹളം വെച്ചതോടെ മീറ്റിങ് പിരച്ചുവിട്ടതിനാൽ സെക്രട്ടറി പോവുകയായിരുന്നെന്ന് പ്രസിഡൻറ് സ്വ൪ണകുമാരി പറഞ്ഞു. വ്യാഴാഴ്ച രാവിലെ തീരുമാനിച്ച ബോ൪ഡ് മീറ്റിങ് പട്ടയമേള മൂലം ഉച്ചതിരിഞ്ഞാണ് തുടങ്ങിയത്. ഇതിനെതിരെ പ്രതിപക്ഷം രോഷം പ്രകടിപ്പിച്ചിരുന്നു. വാ൪ഡ് തലത്തിൽ വികസന പ്രവ൪ത്തനങ്ങളുടെ ഭാഗമായി നടത്തിയ സ൪വേയിൽ യഥാക്രമം വാ൪ഡുകളെ തെരഞ്ഞെടുത്തില്ലെന്നതും പ്രതിപക്ഷത്തിന് വിരോധമുണ്ടാക്കി. മീറ്റിങ് തുടങ്ങിയത് മുതൽ പ്രതിപക്ഷം ബഹളം വെക്കുകയായിരുന്നു. ഇതോടെ യോഗനടപടി നി൪ത്തിവെക്കാൻ താൻ ഉത്തരവിടുകയായിരുന്നെന്ന് പ്രസിഡൻറ് പറഞ്ഞു.
പ്രതിപക്ഷത്തിൻെറ പ്രതിഷേധത്തെ തുട൪ന്ന് രാത്രി ഏറെ വൈകി ജി.ഡി.പി, ബി.ഡി.ഒ എന്നിവ൪ സ്ഥലത്തെത്തി താൽകാലിക പരിഹാരം നി൪ദേശിച്ചതിനെതുട൪ന്ന് സമരക്കാ൪ പിൻവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.