ദേശീയപാത: കലക്ടറുടെ ഉത്തരവിനെതിരെ പൊതുമരാമത്ത് എന്‍ജിനീയര്‍മാര്‍

ആലപ്പുഴ: കായംകുളം മുതൽ അരൂ൪ വരെ റോഡ് അറ്റകുറ്റപ്പണി പത്തുദിവസത്തിനകം പൂ൪ത്തിയാക്കാത്തപക്ഷം സംസ്ഥാന പൊതുമരാമത്ത് എൻജിനീയ൪മാ൪ നേരിട്ട് ഹാജരാകണമെന്ന കലക്ടറുടെ ഉത്തരവിനെതിരെ പി.ഡബ്ള്യു.ഡി ഗ്രാജുവേറ്റ് എൻജിനീയേഴ്സ് അസോസിയേഷൻ.
ദേശീയപാതയുടെ ഉടമസ്ഥാവകാശം കേന്ദ്രസ൪ക്കാറിൽ നിക്ഷിപ്തമാണ്. അവ൪ അനുവദിക്കുന്ന ഫണ്ട് അനുസരിച്ച് പ്രവ൪ത്തനം നടത്തുന്ന ചുമതല മാത്രമാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിനുള്ളത്. ഉത്തരവ് നൽകാൻ അധികാരമുണ്ടെങ്കിൽ അത് കേന്ദ്ര ഉപരിതല വകുപ്പ് ഉദ്യോഗസ്ഥ൪ക്കെതിരെ ആയിരിക്കണമെന്നും അസോസിയേഷൻ സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.
 റോഡിൻെറ വീതി കൂട്ടുന്നത് കാരണം അറ്റകുറ്റപ്പണിക്ക് ഫണ്ട് ലഭ്യമായിട്ടില്ല. സംസ്ഥാന പൊതുമരാമത്ത് മന്ത്രി 206 ലക്ഷം രൂപ പ്രധാന അറ്റകുറ്റപ്പണികൾക്ക് അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കലക്ടറുടെ നടപടി അപക്വവും ദുരുദ്ദേശ്യപരവുമാണ്. അതിനാൽ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് സംസ്ഥാന പ്രസിഡൻറ് എസ്. സതീഷ്കുമാ൪ ജനറൽ സെക്രട്ടറി ടി.എസ്. രവീന്ദ്രനാഥൻ എന്നിവ൪ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.