പഞ്ചായത്തുകളില്‍ ‘ഗ്രീന്‍ ഹൗസ’് സ്ഥാപിക്കാന്‍ കൃഷി വകുപ്പ് പദ്ധതി

കൊച്ചി: ഹൈടെക് ഫാമിങ്ങിന് ഓരോ പഞ്ചായത്തിലും മൂന്ന് ഗ്രീൻ ഹൗസുകൾ വീതം ജില്ലയിലെ 84 പഞ്ചായത്തിലായി 252 ഗ്രീൻഹൗസുകൾ സ്ഥാപിക്കുന്നതിന് ജില്ലാപഞ്ചായത്ത്  നേതൃത്വത്തിൽ കൃഷി വകുപ്പിന് പദ്ധതി. ഹൈടെക് ഫാമിങ് പദ്ധതിക്ക്  ജില്ലാ പഞ്ചായത്ത് 35 ലക്ഷം രൂപ സബ്സിഡിയും നൽകും.
ജില്ലയിലെ കാ൪ഷിക പദ്ധതികളും വികസനവും വിലയിരുത്തുന്നതിൻെറ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡൻറിൻെറ അധ്യക്ഷതയിൽ ചേ൪ന്ന ജില്ലാ കാ൪ഷിക വികസന സമിതിയിൽ ഹൈടെക് ഫാമിങ് പദ്ധതിയുടെ അവലോകനം നടന്നു. 400 ചതുരശ്ര മീറ്ററിൻെറ യൂനിറ്റിന് 75 ശതമാനമാണ് സബ്സിഡി നൽകുന്നത്. ഇതു കൂടാതെ 300 ചതുരശ്രയടിയിൽ മൂന്ന് ഗ്രീൻഹൗസ് ഡെമോൺസ്ട്രേഷൻ യൂനിറ്റും സ്ഥാപിക്കും. ഹൈടെക് ഫാമിങ് ജില്ലയിൽ വ്യാപകമാക്കുകയാണ് ലക്ഷ്യം.ഹൈടെക് ഫാമിങ് വരുന്നതോടെ കീടനാശിനി  ഉൾപ്പെടെയുള്ളവയുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷ നേടാനാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.  
ക൪ഷകരുടെ വരുമാനത്തിലും ഏറെ വ൪ധനയുണ്ടാകും. ജില്ലയിലെ കാ൪ഷിക സമൃദ്ധി വ൪ധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിൻെറ ഭാഗമായി ജില്ലയിൽ നടത്തേണ്ട കാര്യങ്ങൾ വിലയിരുത്തുന്നതിന് ഒക്ടോബ൪ മൂന്നിന് രാവിലെ 10 ന് ജില്ലാപഞ്ചായത്തിൽ വീണ്ടും യോഗം ചേരും.
ഇതിന് പുറമെ ജില്ലയിൽ പുഷ്പഫലവ൪ഗ ചെടികളുടെയും സുഗന്ധവിളകളുടെയും ഉൽപ്പാദന വ൪ധന ലക്ഷ്യമിട്ട് സംസ്ഥാന ഹോ൪ട്ടി കൾച്ച൪ മിഷൻെറ എസ്.എച്ച്.എം പദ്ധതി പ്രകാരം 293 ലക്ഷം രൂപയുടെ പദ്ധതിയും ജില്ലയിൽ നടപ്പാക്കും. 2012-’13 സാമ്പത്തിക വ൪ഷം ജില്ലയലിൽ 22 ലേറെ പദ്ധതികൾ നടപ്പാക്കാനാണ് ഉദ്ദേശ്യം. സുസ്ഥിര നെൽകൃഷി വികസന പദ്ധതി, കരനെൽകൃഷി പദ്ധതി, പ്രത്യേക നെല്ലിനങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതി, രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി, നെൽകൃഷി മാക്രോ മാനേജ്മെൻറ് പദ്ധതി, സംയോജിത കീടനിയന്ത്രണ പദ്ധതി, കേരകൃഷി വികസനം, പച്ചക്കറി വികസനം, ദേശീയ ബയോഗ്യാസ് വികസന പദ്ധതി, കാ൪ഷിക യന്ത്രവത്കരണം, സൂക്ഷമജലസേചന പദ്ധതി തുടങ്ങിയവയാണ് ജില്ലയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പ്രധാന വികസന പ്രവ൪ത്തനങ്ങൾ.
സംസ്ഥാന സ൪ക്കാ൪ ജില്ല കാ൪ഷിക വികസന സമിതി പുന$സംഘടിപ്പിച്ചതിന് ശേഷം നടന്ന ജില്ലയിലെ ആദ്യ യോഗമാണ് ചൊവ്വാഴ്ച  ജില്ല പഞ്ചായത്തിൽ ചേ൪ന്നത്. പ്രസിഡൻറ് എൽദോസ് കുന്നപ്പിള്ളിയാണ് സമിതിയുടെ ചെയ൪മാൻ. മേയ൪, നഗരസഭാധ്യക്ഷന്മാ൪, ബ്ളോക്, പഞ്ചായത്ത് പ്രസിഡൻറുമാ൪ തുടങ്ങിയവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.