ചേ൪ത്തല: എസ്.ഐയുടെ ഭാര്യയുടെ അഞ്ചുപവൻ സ്വ൪ണമാല ബൈക്കിലെത്തിയവ൪ പൊട്ടിച്ചെടുത്തു. തൃശൂ൪ എ.ആ൪ ക്യാമ്പിലെ എസ്.ഐ തണ്ണീ൪മുക്കം മുട്ടത്തിപ്പറമ്പ് കാച്ചുകാട്ട് ശശികുമാറിൻെറ ഭാര്യ ബിസ്മിയുടെ (38) മാലയാണ് മോഷ്ടിക്കപ്പെട്ടത്. തിങ്കളാഴ്ച രാവിലെ തണ്ണീ൪മുക്കം-ആലപ്പുഴ റോഡിൽ മുട്ടത്തിപ്പറമ്പ് കവലക്ക് വടക്കാണ് സംഭവം. കുടുംബവീട്ടിൽ പോയി ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് ചുവന്ന ബൈക്കിലെത്തിയവ൪ മാല പൊട്ടിച്ചെടുത്തത്. കവ൪ച്ചക്കിടയിൽ വസ്ത്രം കീറുകയും കഴുത്തിന് ക്ഷതമേൽക്കുകയും ചെയ്തു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.