ജില്ലയില്‍ റേഷന്‍ ഭക്ഷ്യവസ്തുക്കളുടെ വിതരണം നിലച്ചു

കേളകം: മുഴപ്പിലങ്ങാട് ഫുഡ് കോ൪പറേഷൻ ഗോഡൗണിലെ പ്രതിസന്ധിമൂലം ജില്ലയിലെ ഭൂരിപക്ഷം റേഷൻ ഷോപ്പുകളിലെയും ഭക്ഷ്യവസ്തുക്കളുടെ വിതരണം നിലച്ചു. തലശ്ശേരി, കണ്ണൂ൪, തളിപ്പറമ്പ് താലൂക്കുകളിലെ റേഷൻ ഷോപ്പുകളിൽ വിതരണത്തിനെത്തേണ്ടത് മുഴപ്പിലങ്ങാട് എഫ്.സി.ഐ ഗോഡൗണിൽ നിന്നാണ്.
അഞ്ഞൂറിലേറെ റേഷൻ ഷാപ്പുകളിൽ റേഷൻ ഭക്ഷ്യവസ്തുക്കളുടെ വിതരണം ആഴ്ചകളായി മുടങ്ങിയതിനാൽ ആദിവാസി കുടുംബങ്ങൾ ഉൾപ്പെടെ ആയിരങ്ങൾ പട്ടിണിയിലായി. ബി.പി.എൽ,എ.പി.എൽ, എ.എ.വൈ ഉപഭോക്താക്കളായ കാ൪ഡുടമകൾ ദിവസേന റേഷൻ ഷോപ്പുകളിലെത്തി അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും സ്റ്റോക്കെത്തിയില്ലെന്നറിഞ്ഞ് നിരാശരായി മടങ്ങുകയാണ്. ജില്ലാ ഭക്ഷ്യ സിവിൽ സപൈ്ളസ് അധികൃത൪ പ്രശ്നപരിഹാരത്തിന് നടപടിയെടുത്തില്ലെന്ന് പരാതിയുണ്ട്. എഫ്.സി.ഐ മുഴപ്പിലങ്ങാട് ഗോഡൗണിലെ വികസന പ്രവൃത്തികളുടെ ഭാഗമായി തുടങ്ങിയ പ്രതിസന്ധി പിന്നീട് ലോറിസമരം കൂടി തുടങ്ങിയതോടെയാണ് രൂക്ഷമായത്. രണ്ടാഴ്ചയായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അരിയുൾപ്പെടെ ഭക്ഷ്യവസ്തുക്കളുടെ വിതരണം നിലച്ച് ആയിരങ്ങൾ പട്ടിണിയിലായിട്ടും മറ്റ് ഗോഡൗണുകളിൽ നിന്നും സ്റ്റോക്കെത്തിക്കാൻ നടപടിയുണ്ടായില്ല. ഗോഡൗണിലെ പ്രശ്നം പരിഹരിച്ചതായും വരും ദിനങ്ങളിൽ റേഷൻ ഭക്ഷ്യവസ്തുക്കളുടെ വിതരണം പുനരാരംഭിക്കുമെന്നുമാണ് അധികൃതരുടെ വിശദീകരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.