പുതുപ്പാടി സ്കൂള്‍ സംഘര്‍ഷം: ക്ഷമാപണവുമായി വിദ്യാര്‍ഥി

താമരശ്ശേരി: പുതുപ്പാടി ഗവ. ഹയ൪സെക്കൻഡറി സ്കൂളിൽ സബ്ജില്ലാ ഗെയിംസിനിടെ കായികാധ്യാപകനെ ആക്രമിച്ചതിന് ക്ഷമാപണവുമായി വിദ്യാ൪ഥി സ്കൂൾ ഹെഡ്മിസ്ട്രസ്, താമരശ്ശേരി ഡി.ഇ.ഒ, കോഴിക്കോട് ഡി.ഡി.ഇ, താമരശ്ശേരി എസ്.ഐ, സി.ഐ, ഡിവൈ.എസ്.പി എന്നിവ൪ക്ക് കത്ത് നൽകി.
 കത്തിൽ പറയുന്നതിങ്ങനെ,17ന് സ്കൂളിൽ ഗെയിംസ് നടക്കുന്നതിനിടയിൽ പരപ്പൻപൊയിൽ നുസ്റത്ത് ഹൈസ്കൂളിലെയും കട്ടിപ്പാറ ഹോളിഫാമിലി ഹൈസ്കൂളിലെയും കുട്ടികളുമായി തല്ലുണ്ടാക്കിയിരുന്നു.
പി.ഇ.ടി ടി.എം. അബ്ദുറഹ്മാൻ ഇടപെടുകയും ഓടിച്ചുവിടുകയുമായിരുന്നു. ഇതുകണ്ട് നിന്ന മറ്റ് കുട്ടികൾ കളിയാക്കിയപ്പോൾ സാറിനെ കുത്താൻ കോമ്പസ് എടുത്തുകൊണ്ടുവന്നു.  പിടിവലിക്കിടയിൽ ഞങ്ങൾ രണ്ടുപേരും നിലത്തുവീഴുകയും അതിനിടയിൽ സാറിനെ അടിക്കുകയുമാണുണ്ടായതെന്നാണ് സംഭവത്തിൽ പ്രതിയായ വിദ്യാ൪ഥി ക്ഷമാപണ അപേക്ഷയിൽ പറയുന്നത്. എം.എസ്.എഫ് പ്രവ൪ത്തക൪ നി൪ബന്ധിച്ച് തന്നെ മെഡിക്കൽ കോളജിലാക്കുകയായിരുന്നു.
സംഭവത്തിൽ കടുത്ത മന$പ്രയാസമുണ്ടെന്നും കത്തിൽ പറയുന്നു. ചെയ്തത് മാപ്പാക്കിത്തന്ന് തുട൪ന്ന് പഠിക്കാൻ അവസരം നൽകണമെന്നും കത്തിൽ പറയുന്നുണ്ട്.
അതേസമയം, വിദ്യാ൪ഥിക്കും രക്ഷിതാക്കൾക്കും വൻതുക നൽകി കേസ് പിൻവലിപ്പിക്കുകയാണ് ചെയ്തതെന്ന് എം.എസ്.എഫ് പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.