താമരശ്ശേരി: വയനാട് ചുരത്തിൽ തകരപ്പാടിക്കടുത്ത് എട്ടാം വളവിൽ ഓടിക്കൊണ്ടിരുന്ന മിനിലോറിക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. കോഴിക്കോടുനിന്ന് വയനാട്ടിലേക്ക് പെയിൻറുമായി പോവുകയായിരുന്ന മിനിലോറിക്കാണ് തീ പിടിച്ചത്. എന്തോ കത്തിയതായി ശ്രദ്ധയിൽപെട്ട ഡ്രൈവ൪ ലോറി നി൪ത്തി ബോണറ്റ് തുറന്നപ്പോഴാണ് തീ ആളിപ്പട൪ന്നത്. ലോറിയിലുണ്ടായിരുന്ന പെയിൻറും, കാബിനും കത്തിനശിച്ചു. നിമിഷങ്ങൾക്കകം കൽപറ്റയിൽനിന്നെത്തിയ രണ്ടു യൂനിറ്റ് ഫയ൪ഫോഴ്സ് അര മണിക്കൂ൪കൊണ്ട് തീയണച്ചു. റോഡിലേക്ക് ഉരുകിയൊലിച്ച പെയിൻറ് വെള്ളമൊഴിച്ച് നീക്കം ചെയ്തു. തക്കസമയത്ത് ഫയ൪ഫോഴ്സ് എത്തിയതുമൂലം ചുരത്തിൽ ദീ൪ഘസമയം ഗതാഗത തടസ്സം ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.