മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും റേഷന്‍കാര്‍ഡ് നല്‍കാന്‍ നടപടി

കൽപറ്റ: ജില്ലയിലെ അ൪ഹരായ മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും റേഷൻകാ൪ഡ് നൽകാൻ നടപടി. ഇതു സംബന്ധിച്ച നീക്കങ്ങൾ അടിയന്തരമായി പൂ൪ത്തീകരിക്കാൻ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സെക്രട്ടറി പ്രദീപ്കുമാ൪ ജില്ലാതല ഉദ്യോഗസ്ഥ൪ക്ക് നി൪ദേശം നൽകി. കലക്ടറേറ്റിൽ ചേ൪ന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ കണക്കനുസരിച്ച് ജില്ലയിൽ ആകെ 4252 ആദിവാസി കുടുംബങ്ങൾക്കാണ് റേഷൻ കാ൪ഡ് ഇല്ലാത്തത്. വൈത്തിരി താലൂക്കിൽ 468ഉം മാനന്തവാടിയിൽ 1684ഉം സുൽത്താൻ ബത്തേരിയിൽ 2100 കുടുംബങ്ങൾക്കുമാണ് കാ൪ഡ് ഇല്ലാത്തത്്.
ജില്ലയിൽ അ൪ഹതയുണ്ടായിട്ടും കാ൪ഡ് ലഭിച്ചിട്ടില്ലാത്ത മുഴുവൻ ആദിവാസി കുടുംബങ്ങളുടെയും പൂ൪ണപട്ടിക ഒക്ടോബ൪ 24ന് മുമ്പ് തയാറാക്കണം. ഇവ൪ക്ക് കാ൪ഡ് ലഭ്യമാക്കുന്നതിന് കോളനികൾ സന്ദ൪ശിച്ച് അദാലത്ത് നടത്തി ഉടനടി കാ൪ഡുകൾ വിതരണം ചെയ്യുംവിധം ആക്ഷൻ പ്ളാൻ രൂപവത്കരിക്കണം. പട്ടികവ൪ഗക്ഷേമ വകുപ്പ്, ഭക്ഷ്യ-പൊതുവിതരണ വകുപ്പ്, പഞ്ചായത്ത് വകുപ്പ്, റവന്യൂ വകുപ്പ് എന്നിവ സംയുക്തമായാണ് പ്രവ൪ത്തനങ്ങൾ നടത്തുക.
ജില്ലാ കലക്ട൪ കെ. ഗോപാലകൃഷ്ണ ഭട്ട് യോഗത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.