തരുവണ: 11 കെ.വി ലൈൻ അപകട ഭീഷണിയുമായി താഴ്ന്നുകിടക്കുമ്പോൾ നാട്ടുകാരുടെ ഭീതി വ൪ധിക്കുന്നു. പഴയ തേക്ക് പോസ്റ്റുകൾ മാറ്റി കോൺക്രീറ്റ് പോസ്റ്റുകൾ സ്ഥാപിച്ചിട്ട് മാസങ്ങളായിട്ടും ലൈൻ മാറ്റിയിട്ടില്ല.
പുലിക്കാട് ഇറക്കം, ആറുവാൾ വയൽ, പുതുശ്ശേരിക്കടവ് വയൽ എന്നിവിടങ്ങളിൽ താഴ്ന്നുകിടക്കുന്ന ലൈനുകൾ കാണാം. റോഡരികിലും മറ്റുമായി കോൺക്രീറ്റ് പോസ്റ്റുകൾ സ്ഥാപിച്ചുവെന്നല്ലാതെ പിന്നീട് അധികൃത൪ തിരിഞ്ഞുനോക്കുന്നില്ല. കാലപ്പഴക്കമുള്ള പോസ്റ്റുകളിലാണ് 11 കെ.വി ലൈനുള്ളത്. ഏതു സമയവും നിലംപൊത്തി അപകടം സംഭവിക്കുമെന്ന ഭീതിയിലാണ് നാട്ടുകാ൪.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.