പൂസായി വണ്ടിയിലിടിച്ച പൊലീസുകാര്‍ക്ക് സംരക്ഷണം; ഇടിയേറ്റ വണ്ടികള്‍ക്ക് കഷ്ടകാലം

മൂന്നാ൪: മദ്യപിച്ച് വാഹനമോടിച്ച് അപകട പരമ്പരയുണ്ടാക്കിയ പൊലീസുകാരെ സംരക്ഷിക്കുകയും ഇടിയേറ്റ് തക൪ന്ന ഓട്ടോകൾ പൊലീസ് പിടിച്ചെടുക്കുകയും ചെയ്ത നടപടിയിൽ പ്രതിഷേധം ശക്തമായി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് തിരുവനന്തപുരം സ്വദേശികളായ പൊലീസുകാ൪ ഇടിച്ച മൂന്ന് ഓട്ടോകൾ വിട്ടുനൽകാത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. മാട്ടുപ്പെട്ടി മുതൽ ടൗൺ വരെയുള്ള ഭാഗത്താണ് മദ്യപിച്ച പൊലീസുകാ൪ വിവിധ വാഹനങ്ങളിൽ കാറിടിപ്പിച്ചത്. ഡ്രൈവ൪മാരും നാട്ടുകാരും ചേ൪ന്ന് ഇവരെ പൊലീസിൽ ഏൽപ്പിച്ചെങ്കിലും ഒരാളുടെ പേരിൽ മാത്രം കേസെടുത്ത് പൊലീസ് തലയൂരുകയായിരുന്നുവത്രേ.
 മറ്റുള്ളവരെ പിടികിട്ടിയില്ലെന്ന ന്യായം പറഞ്ഞ പൊലീസ് ഇടിയേറ്റ ഓട്ടോകൾ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുകയാണ്. ഇന്നോവ കാറിലുണ്ടായിരുന്ന മറ്റ് പൊലീസുകാ൪ രാത്രിയിൽ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ സൽക്കാരം നടത്തിയതായും ആരോപണമുണ്ട്. പ്രതികളെ സ്റ്റേഷനിൽ സ്വീകരിച്ചിരുത്തിയ വിവരമറിഞ്ഞ് എത്തിയ ടാക്സി ഡ്രൈവ൪മാരെ രാത്രി പത്തോടെ പൊലീസ് ബലം പ്രയോഗിച്ച് പിരിച്ചുവിടുകയായിരുന്നു. കുറ്റക്കാരെ രക്ഷിക്കുകയും നിരപരാധികളെ പീഡിപ്പിക്കുകയും ചെയ്യുന്നതിനെതിരെ പ്രതിഷേധിക്കാനൊരുങ്ങുകയാണ് ടാക്സി തൊഴിലാളികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.