യുവതിയെ ആക്രമിച്ച് മാല കവര്‍ന്ന സംഭവം; ഇരുപതോളം പേരെ ചോദ്യം ചെയ്തു

ചെറുതോണി: മണിയാറംകുടി കാരിയാനിക്കൽ അജ്മീഷിൻെറ ഭാര്യ അൽഫിയയെ ആക്രമിച്ച് മാല കവ൪ന്ന സംഭവത്തിൽ ഇരുപതോളം പേരെ പൊലീസ്  ചോദ്യം ചെയ്തു. ഇതുവരെ പ്രതികളെക്കുറിച്ച് സൂചന കിട്ടിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ 18ന് ഉച്ചക്ക് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പഞ്ചായത്ത് ഉദ്യോഗസ്ഥൻ ചമഞ്ഞ് ചെന്ന യുവാവ് യുവതിയെ ആക്രമിച്ച് ഒന്നര പവൻെറ  മാല കവരുകയായിരുന്നു. കഴുത്തിൽ ഷാൾ മുറുക്കിയതിനെത്തുട൪ന്ന്  അവശ നിലയിലായ യുവതിയെ അയൽക്കാരാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. സുഖം പ്രാപിച്ച യുവതി ആശുപത്രി വിട്ടു. അന്നുതന്നെ കഞ്ഞിക്കുഴിയിൽ രാത്രി രണ്ടുവീട്ടിൽ മോഷണവും ഏഴ് വീട്ടിൽ മോഷണ ശ്രമവും നടന്നിരുന്നു. രണ്ട് മോഷണവും തമ്മിൽ ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. കഞ്ഞിക്കുഴിയിൽ നടന്ന മോഷണത്തിൽ വീട്ടമ്മയുടെ നാലര പവൻെറ മാല കവ൪ന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.