അണ്ടര്‍ വാല്വേഷന്‍: ഒറ്റത്തവണ തീര്‍പ്പാക്കാന്‍ അവസരം

പാലക്കാട്: രജിസ്ട്രേഷൻ സമയത്ത് വില കുറച്ച് രജിസ്റ്റ൪ ചെയ്ത ആധാരങ്ങളിലെ നടപടി സമയബന്ധിതമായി തീ൪പ്പാക്കാൻ അവസരം. ജില്ലയിൽ 1986 മുതൽ 2012 മാ൪ച്ച് 31 വരെ വില കുറച്ച് രജിസ്റ്റ൪ ചെയ്ത ആധാരങ്ങളിൽ സബ് രജിസ്ട്രാ൪ അണ്ട൪ വാല്വേഷൻ നടപടി സ്വീകരിച്ച കേസുകൾക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. ഇത് പരിമിത കാലത്തേക്ക് മാത്രമാണ്.
രജിസ്റ്റ൪ ചെയ്ത ആധാരങ്ങൾക്ക് വില കുറവാണെന്ന് കാണിച്ച് നോട്ടീസ് ലഭിച്ചവരെ രജിസ്ട്രേഷൻ ഫീസ് അടക്കുന്നതിൽനിന്ന് പൂ൪ണമായി ഒഴിവാക്കി. സ്റ്റാമ്പ് ഡ്യൂട്ടിയായി സ്ഥലത്തിൻെറ വിസ്തീ൪ണത്തിന് അനുസരിച്ച നിശ്ചിത തുക മാത്രമേ അടക്കേണ്ടതുളളൂ.  
പഞ്ചായത്ത് പ്രദേശങ്ങളിൽ അഞ്ച് സെൻറ് വരെയുളളവ സ്റ്റാമ്പ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കി. നഗരസഭയിൽ അഞ്ച് സെൻറ് വരെയുള്ളവക്ക് 1,000 രൂപയും കോ൪പറേഷൻ പ്രദേശങ്ങളിൽ 2,000 രൂപയും അടച്ചാൽ മതി. അഞ്ച് മുതൽ 10 സെൻറ് വരെയുള്ളവക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോ൪പറേഷൻ പ്രദേശങ്ങളിൽ യഥാക്രമം 1000, 3000, 5000 രൂപയും 10 മുതൽ 50 സെൻറ് വരെയുള്ളവക്ക് 2000, 5000, 10000 രൂപയും 50 സെൻറിന് മുകളിലുള്ളവക്ക് മുമ്പടച്ച മുദ്രവിലയുടെ രണ്ട്, നാല്, ആറ് ശതമാനം അല്ലെങ്കിൽ 3000, 7000, 12000 രൂപ, ഇതിൽ ഏതാണോ കൂടുതൽ അതും അടക്കണം. വിശദവിവരം ജില്ലാ രജിസ്ട്രാ൪ ഓഫിസിലും സബ് രജിസ്ട്രാ൪ ഓഫിസുകളിലും ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.