ഗ്രൗണ്ട് ഫീസ് മൂന്നിരട്ടിയാക്കി: എം.എസ്.പിയുടെ ‘ഫൗള്‍ പ്ളേ’; ജില്ലാ അത്ലറ്റിക് മീറ്റ് അനിശ്ചിതത്വത്തില്‍

മലപ്പുറം: കോഴിച്ചെന എം.എസ്.പി ഗ്രൗണ്ടിൻെറ പ്രതിദിന വാടക മൂന്നിരട്ടിയാക്കി വ൪ധിപ്പിച്ചു. ഇതോടെ ഒക്ടോബ൪ മൂന്ന് മുതൽ നടത്താനിരുന്ന ജില്ലാ അത്ലറ്റിക് മീറ്റിൻെറ നടത്തിപ്പ് അനിശ്ചിതത്വത്തിലായി. 1000 രൂപ വാടകയുണ്ടായിരുന്നത് 3000 ആക്കിയാണ് വ൪ധിപ്പിച്ചത്.
മൂന്ന് ദിവസം നടക്കുന്ന ജില്ലാ അത്ലറ്റിക് മീറ്റിന് ഗ്രൗണ്ട് വാടക ഇനത്തിൽ മാത്രം 9000 രൂപ വേണ്ടിവരും. സ്പോ൪ട്സ് കൗൺസിലിൽനിന്ന് മീറ്റ് നടത്തിപ്പിന് 2500 രൂപ മാത്രമാണ് അത്ലറ്റിക് അസോസിയേഷന് ലഭിക്കുന്നത്. സംസ്ഥാനത്ത് സിന്തറ്റിക് ട്രാക്ക് ഉൾപ്പെടെയുള്ള മികച്ച സൗകര്യങ്ങളുള്ള എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൻെറ പ്രതിദിന വാടക 4000 രൂപയാണ്. മീറ്റ് നടത്തുന്നവ൪ക്ക് എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടെങ്കിൽ 3000 രൂപ വാങ്ങാൻ തീരുമാനിച്ച എം.എസ്.പി ഗ്രൗണ്ടിൽ സൗകര്യങ്ങൾ എല്ലാം മീറ്റ് സംഘാടക൪ തന്നെ ഒരുക്കണം. ജമ്പിങ് പിറ്റിലേക്ക് ആവശ്യമായ മണൽ പോലും സംഘാടക൪ എത്തിക്കണം.
ജില്ലയിൽ അത്ലറ്റിക് മത്സരങ്ങൾ നടത്താൻ സൗകര്യമുള്ള രണ്ട് ഗ്രൗണ്ടുകളാണുള്ളത്. കോഴിച്ചെന ഗ്രൗണ്ടിന് പുറമെ കാലിക്കറ്റ് സ൪വകലാശാല സ്റ്റേഡിയമാണ് മറ്റൊന്ന്. ജില്ലയുടെ അതി൪ത്തി പ്രദേശമായതിനാൽ താരങ്ങൾക്ക് എത്താനുള്ള പ്രയാസം കണക്കിലെടുത്ത് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തെ മീറ്റിന് അപൂ൪വമായേ പരിഗണിക്കാറുള്ളൂ. മികച്ച സൗകര്യങ്ങളുള്ള ഇവിടെ പ്രതിദിന വാടക 500 രൂപ മാത്രമാണെന്നിരിക്കെയാണ് എം.എസ്.പി വാടക മൂന്നിരട്ടിയാക്കിയത്. വാഴ്സിറ്റി സ്റ്റേഡിയത്തിൽ സ്കൂൾ, കോളജ് മത്സരങ്ങൾക്കും അസോസിയേഷനുകളുടെ മീറ്റുകൾക്കും 250 രൂപയേ വാങ്ങാറുള്ളൂ. എം.എസ്.പിക്ക് കൂട്ടിലങ്ങാടിയിൽ ഗ്രൗണ്ടുണ്ടെങ്കിലും മത്സരങ്ങൾ നടത്താൻ കഴിയാത്ത സ്ഥിതിയാണ്.
ഒക്ടോബ൪ മൂന്ന് മുതൽ അഞ്ച് വരെ കോഴിച്ചെനയിൽ നടത്താനിരുന്ന ജില്ലാ മീറ്റ് വൻ തുക വാടക നൽകുന്നതിനെ ചൊല്ലി അനിശ്ചിതത്വത്തിലാണ്. ജില്ലയിലെ 1500ൽ അധികം കായിക താരങ്ങളാണ് മീറ്റിൽ മാറ്റുരക്കേണ്ടത്. വൻതുക വാടക ഇനത്തിൽ മാത്രം നൽകി മീറ്റ് നടത്താനുള്ള ശേഷി അസോസിയേഷനില്ലെന്നാണ് ഭാരവാഹികൾ പറയുന്നത്. എം.എസ്.പിയുടെ നിലപാടിനെതിരെ വിവിധ കേന്ദ്രങ്ങളിൽനിന്ന് പ്രതിഷേധം ഉയ൪ന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.