കൊണ്ടോട്ടിയില്‍ വിവാഹം കഴിച്ച് മുങ്ങിയ ആള്‍ കാസര്‍കോട് പിടിയില്‍

കാസ൪കോട്: വിവാഹം കഴിച്ച് മുങ്ങിയതിന് കൊണ്ടോട്ടി പൊലീസ് അന്വേഷിക്കുന്ന മലപ്പുറം സ്വദേശി കാസ൪കോട് പിടിയിൽ.  മലപ്പുറം അരിമ്പ്ര മൊറയൂരിലെ കരിമ്പനക്കൽ വീട്ടിൽ ഇബ്രാഹിം മുസ്ലിയാ൪ (38)ആണ്  വ്യാഴാഴ്ച പിടിയിലായത്. കാസ൪കോട്ടെ ബേ൪ക്ക സ്രാമ്പി പള്ളിയിൽ ജോലി ചെയ്തുവരുകയായിരുന്നു. ഇയാൾ കാസ൪കോട് ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ വിവാഹം ചെയ്യാനൊരുങ്ങവെയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. മലപ്പുറത്ത് വേറെ വിവാഹം കഴിച്ചതായും പറയുന്നു. കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്ത മുസ്ലിയാരെ മലപ്പുറത്തേക്ക് കൊണ്ടുപോയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.