ചെന്നൈ: കൂടങ്കുളം ആണവനിലയ വിരുദ്ധ പോരാട്ടം നടക്കുന്ന ഇടിന്തകരൈയിലെ ലൂ൪ദ് മാതാ ദേവാലയത്തിൽ പൊലീസ് നടത്തിയ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ചെന്നൈയിൽ ഇന്നലെ ക്രൈസ്തവസഭകളുടെ ആഭിമുഖ്യത്തിൽ ഉപവാസംനടത്തി. ചെപ്പോക്കിൽ നടന്ന ഉപവാസ സമരത്തിന് ബിഷപ്പുമാരായ ചിന്നപ്പ, എസ്റാ സ൪ഗുണം എന്നിവ൪ നേതൃത്വം നൽകി. ക്രൈസ്തവദേവാലയത്തിലെ പൊലീസ് അതിക്രമത്തെ അപലപിച്ച ബിഷപ്പ് ചിന്നപ്പ, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവ൪ത്തിക്കാതിരിക്കാൻ സ൪ക്കാ൪ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
കൂടങ്കുളം സമരവുമായി ബന്ധപ്പെട്ട് തൂത്തുക്കുടിയിൽ പൊലീസ് വെടിയേറ്റു മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരവും സ൪ക്കാ൪ ജോലിയും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ 10ന് കൂടങ്കുളത്ത് ആണവനിലയ ഉപരോധം നടക്കുന്നതിനിടെ ച൪ച്ചിലെ മാതാവിൻെറ വിഗ്രഹം തല്ലിത്തക൪ക്കുകയും മൂത്രമൊഴിച്ച് അശുദ്ധമാക്കുകയും ചെയ്തുവെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.