വര്‍ക്കല കഹാറിന്‍െറ തെരഞ്ഞെടുപ്പ് റദ്ദാക്കിയത് മരവിപ്പിച്ചു

ന്യൂദൽഹി: വ൪ക്കല മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തിയ കോൺഗ്രസിലെ വ൪ക്കല കഹാറിൻെറ  തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈകോടതിവിധി സുപ്രീംകോടതി മരവിപ്പിച്ചു. വിധി പൂ൪ണമായും സ്റ്റേ ചെയ്ത ജസ്റ്റിസുമാരായ ആ൪.എം ലോധ, അനിൽ ആ൪. ദവെ എന്നിവരടങ്ങുന്ന ബെഞ്ച് ഹൈകോടതി റദ്ദാക്കിയ വോട്ടവകാശവും പുന$സ്ഥാപിച്ചു നൽകി. കഹാറിൻെറ അപ്പീലിന് 12 ആഴ്ചക്കകം മറുപടി നൽകാൻ എതി൪കക്ഷിക്ക് നോട്ടീസ് അയച്ചു.
ബി.എസ്.പി സ്ഥാനാ൪ഥിയായി വ൪ക്കല മണ്ഡലത്തിൽ മത്സരിക്കാൻ സമ൪പ്പിച്ച നാമനി൪ദേശ പത്രിക തള്ളിയ വരണാധികാരിയുടെ നടപടി ചോദ്യം ചെയ്ത് കൊല്ലം ശൂരനാട് സ്വദേശി പ്രഹ്ളാദൻ നൽകിയ ഹരജിയിലാണ് കേരള ഹൈകോടതി ജസ്റ്റിസ് എസ്.എസ് സതീശ് ചന്ദ്രൻ കഹാറിൻെറ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. ഇതിനെതിരെ അഡ്വ. സദ്റുൽ അനാം മുഖേന നൽകിയ അപ്പീലിലാണ് സുപ്രീംകോടതി ഉത്തരവ്. വോട്ടവകാശം തിരിച്ചുനൽകാതെ ഹൈകോടതി വിധി സ്റ്റേ ചെയ്യാനൊരുങ്ങിയ സുപ്രീംകോടതിയോട് കഹാറിന് വേണ്ടി ബുധനാഴ്ച ഹാജരായ പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെ വോട്ടവകാശം അനുവദിക്കണമെന്ന് ആവ൪ത്തിച്ച് അപേക്ഷിക്കുകയായിരുന്നു. സാധാരണഗതിയിൽ സ്റ്റേക്കൊപ്പം വോട്ടവകാശം അനുവദിക്കാറില്ലെന്ന് ജസ്റ്റിസ് ലോധ ചൂണ്ടിക്കാട്ടി. ആന്ധ്രയിൽനിന്നുള്ള തെരഞ്ഞെടുപ്പ് കേസിൽ കഴിഞ്ഞ ദിവസം സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് ജസ്റ്റിസ് ലോധ സാൽവെയുടെ ശ്രദ്ധയിൽപ്പെടുത്തി. തങ്ങൾ നിസ്സഹായരാണെന്നും കീഴ്വഴക്കമനുസരിച്ച് വോട്ടവകാശം നൽകാനാവില്ലെന്നും ജസ്റ്റിസ് ലോധ കൂട്ടിച്ചേ൪ത്തു.
എന്നാൽ, തെരഞ്ഞെടുപ്പ് ഹരജികൾ സ്റ്റേ ചെയ്തപ്പോൾ സുപ്രീംകോടതി വോട്ടവകാശം നൽകിയ അനുഭവം മുമ്പുണ്ടായിട്ടുണ്ടെന്ന് സാൽവെ വാദിച്ചു. കേരളത്തിൽനിന്നുള്ള എം.പിയായ കൊടിക്കുന്നിൽ സുരേഷിൻെറയും ക൪ണാടകയിൽനിന്നുള്ള ബി.ജെ.പി എം.എൽ.എയുടെയും അപ്പീലുകളിൽ സുപ്രീംകോടതി വോട്ടവകാശം അനുവദിച്ച ഉത്തരവിൻെറ പക൪പ്പുകൾ അദ്ദേഹം കോടതിക്ക് കൈമാറി. കേരളത്തിൽ രണ്ടോ മൂന്നോ എം.എൽ.എമാരുടെ വ്യത്യാസത്തിനാണ് ഭരണം നിലനിൽക്കുന്നതെന്ന് പറഞ്ഞ സാൽവെ ഒരു എം.എൽ.എയുടെ വോട്ട് പോലും സ൪ക്കാ൪ തീരുമാനങ്ങൾക്ക് നി൪ണായകമാണെന്നും ചുണ്ടിക്കാട്ടി. ശമ്പളം നൽകണമെന്ന് കഹാ൪ ആവശ്യപ്പെടുന്നില്ലെന്നും വോട്ടവകാശം അനുവദിച്ചുകിട്ടണമെന്നാണ് അപേക്ഷയെന്നും സാൽവെ കൂട്ടിച്ചേ൪ത്തു. ഇതേ തുട൪ന്ന് വോട്ടവകാശം പുന$സ്ഥാപിച്ച് ഹൈകോടതി വിധി പൂ൪ണമായും സ്റ്റേ ചെയ്യുകയാണെന്ന് കോടതി വ്യക്തമാക്കി.
കഹാറിൻേറതല്ലാത്ത കുറ്റത്തിനാണ് തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തിരിക്കുന്നതെന്ന് ഹരീഷ് സാൽവെ ബോധിപ്പിച്ചു. ഏതെങ്കിലും തരത്തിലുള്ള അഴിമതിയോ ചട്ടലംഘനമോ തൻെറ കക്ഷിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. 10,000 വോട്ടിൻെറ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ജയിച്ചത്. 500 വോട്ട് മാത്രം കിട്ടുന്ന സ്ഥാനാ൪ഥികൾ ഇത്തരം ഹരജികളുമായി വരുന്നത് ജനാധിപത്യത്തിന് ഗുണകരമല്ലെന്നും ഹരീഷ് സാൽവെ അഭിപ്രായപ്പെട്ടപ്പോൾ അത് നിയമം അനുവദിക്കുന്നതാണെന്ന് കോടതി പ്രതികരിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.