മല്ലപ്പള്ളി: നഗരത്തിൽ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ സംവിധാനം നിരന്തരം തകരാറിലാകുന്നു. ഒരു വ൪ഷത്തോളം ഉപയോഗശൂന്യമായിരുന്ന സിഗ്നൽ ലൈറ്റ് കഴിഞ്ഞ മാസം പ്രകാശിപ്പിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷം വീണ്ടും മിഴിഅണഞ്ഞു. വാഹന നിയന്ത്രണത്തിന് പൊലീസ് സേവനം ലഭ്യമാക്കണമെന്ന താലൂക്ക് വികസന സമിതി തീരുമാനം യാഥാ൪ഥ്യമായിട്ടില്ല. ട്രാഫിക് നിയമങ്ങൾ പരിഷ്കരിക്കുന്നതിനും ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനുമായുള്ള ട്രാഫിക് അഡൈ്വസറി കമ്മിറ്റിയും കടലാസിൽ ഒതുങ്ങുകയാണ്. സ്വകാര്യ ബസ്സ്റ്റാൻഡ് റോഡിൻെറ ഇരുവശങ്ങളിലുമായി സ്വകാര്യവാഹനങ്ങൾ പാ൪ക്ക് ചെയ്യുന്നതുമൂലം ഗതാഗതക്കുരുക്കുണ്ടാകുന്നുണ്ട്. മല്ലപ്പള്ളി-കോഴഞ്ചേരി റോഡിൻെറ വശങ്ങളിലാണ് ടാക്സി വാഹനങ്ങൾ പാ൪ക്ക് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.