പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ നാട്ടുകാര്‍ക്ക് ശല്യമാകുന്നു

തലയോലപ്പറമ്പ്: പൊലീസ് കസ്റ്റഡിയിൽ എടുക്കുന്ന മണലും വാഹനങ്ങളും യാത്രക്കാ൪ക്ക് ശല്യമാകുന്നു. ബസ് സ്റ്റാൻഡ് പരിസരത്താണ് പൊലീസ് സ്റ്റേഷൻ. സ്റ്റേഷന്മുന്നിലെ വൈക്കം റോഡിലും മാ൪ക്കറ്റ് റോഡിലുമാണ് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങളും മണലും സൂക്ഷിക്കുന്നത്. കസ്റ്റഡിയിൽ എടുക്കുന്ന വസ്തുക്കൾ സൂക്ഷിക്കാൻ സൗകര്യമില്ലാത്തതാണ് ഇവ റോഡിൽസൂക്ഷിക്കാൻ ഇടയാക്കുന്നത്. എട്ടുമാസം മുമ്പ് പൊലീസ് സ്റ്റേഷൻ ഓഫിസ് ഉദ്ഘാടനം ചെയ്യുമ്പോൾ സ്റ്റേഷൻെറ സൗകര്യക്കുറവ് ഉടൻ പരിഹരിക്കുമെന്ന് അധികൃത൪ പ്രഖ്യാപിച്ചിരുന്നുവെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല.
 പുന൪നി൪മാണത്തിന് ബസ് സ്റ്റാൻഡ് അടച്ചതിനാൽ യാത്രക്കാ൪ സെൻട്രൽ ജങ്ഷനിലാണ് ബസ് കാത്തുനിൽക്കുന്നത്. സെൻട്രൽ ജങ്ഷൻ പൊലീസ് സ്റ്റേഷൻെറ തൊട്ടുമുൻവശത്തും. ഇവിടെ കൂടിക്കിടക്കുന്ന മണലും വാഹനങ്ങൾക്കും യാത്രക്കാ൪ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അപകടസാധ്യതയും കൂട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.