അതിരുതര്‍ക്കം; ഗൃഹനാഥ ഉള്‍പ്പെടെ നാലുപേര്‍ക്ക് വെട്ടേറ്റു

കോഴഞ്ചേരി: അതിരുത൪ക്കത്തെ തുട൪ന്ന് അയൽവാസികളും ബന്ധുക്കളുമായ അഞ്ചംഗസംഘം ഗൃഹനാഥ ഉൾപ്പെടെ നാലുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇടയാറന്മുള കോട്ടക്കകം മലയിൽ പറമ്പിൽ ഗോപിനാഥ് (60 ), ഭാര്യ സരള (50),മകൾ  ദിവ്യ (26 ), മകൻ ദീപു (24) എന്നിവരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹ൪ത്താൽ ദിവസം രാവിലെ 11 ഓടെയാണ് ആക്രമണം നടന്നത്.
ഇവരുടെ ബന്ധുക്കളായ മലയിൽ പറമ്പ് വീട്ടിൽ  സുനിൽ, സുധീഷ്, മോഹനൻ, ബാബു, രാധാമണി എന്നിവ൪ ചേ൪ന്നാണ് ആക്രമണം നടത്തിയതെന്ന് സരള പൊലീസിനോട് പറഞ്ഞു. സരളക്കാണ് മാരക പരിക്കേറ്റത്. തലക്ക് പിന്നിലും നെറ്റിയിലും വാക്കത്തികൊണ്ടുള്ള വെട്ടേറ്റ് ആഴത്തിൽ മുറിവുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.