ചേ൪ത്തല: വാട്ട൪ അതോറിറ്റി നൽകിയ ഉറപ്പിനെ തുട൪ന്ന് കുടിവെള്ളത്തിനുവേണ്ടി ജില്ലാ പഞ്ചായത്തംഗം എം.സി. സിദ്ധാ൪ഥൻ അതോറിറ്റി ചേ൪ത്തല ഓഫിസിന് മുന്നിൽ മൂന്ന് ദിവസമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. തീരദേശ മേഖലയിലെ ശുദ്ധക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് മനക്കോടം ഡിവിഷൻ അംഗമായ സിദ്ധാ൪ഥൻ സമരം തുടങ്ങിയത്. പ്രശ്നത്തെക്കുറിച്ച് ച൪ച്ച ചെയ്യാൻ ശനിയാഴ്ച കലക്ട൪ വിളിച്ച യോഗത്തിലാണ് തീരുമാനമുണ്ടായത്. അതോറിറ്റി ഉദ്യോഗസ്ഥ൪, രാഷ്ട്രീയ പാ൪ട്ടി പ്രതിനിധികൾ, സമരസമിതി നേതാക്കൾ എന്നിവ൪ ച൪ച്ചയിൽ പങ്കെടുത്തു. അതോറിറ്റി എം.ഡി ഇക്കാര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി. പി.തിലോത്തമൻ എം.എൽ.എ സിദ്ധാ൪ഥന് നാരങ്ങ നീര് നൽകിയതോടെയാണ് സമരം അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.