മത്സ്യബന്ധന വള്ളത്തിലെ റോപ്പ് കാലില്‍ കുരുങ്ങി തൊഴിലാളിക്ക് പരിക്ക്

അമ്പലപ്പുഴ: മത്സ്യബന്ധനത്തിനിടെ ഇൻബോ൪ഡ് വള്ളത്തിലെ കയ൪ കാലിൽ കുരുങ്ങി മത്സ്യത്തൊഴിലാളിക്ക് ഗുരുതര പരിക്കേറ്റു. പുറക്കാട് പഞ്ചായത്ത് പുന്തല കുന്നത്ത് വീട്ടിൽ ഗേപാലകൃഷ്ണനാണ് (57) തലക്കും കൈകാലുകൾക്കും  പരിക്കേറ്റത്.
കൈവിരലുകൾ അറ്റ നിലയിൽ ഇയാളെ തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഐ. ബൈജുവിൻെറ നേതൃത്വത്തിൽ സംഘം മറ്റൊരുവള്ളത്തിൽ കടലിൽ പോയി രക്ഷിച്ചാണ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തോട്ടപ്പള്ളി ഹാ൪ബറിലെ മണ്ണും ചെളിയും നീക്കം ചെയ്യാത്തതിനാൽ മത്സ്യത്തൊഴിലാളിയേയും കൊണ്ടുവന്ന വള്ളം ഹാ൪ബറിൽ അടുപ്പിക്കാൻ  ബുദ്ധിമുട്ടി. ഇത് രക്ഷാപ്രവ൪ത്തനം വൈകുന്നതിന് കാരണമായി. ശനിയാഴ്ച രാവിലെയാണ് ഗോപാലകൃഷ്ണൻ ഉൾപ്പെടെ 30 തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോയത്. പല്ലന- തൃക്കുന്നപ്പുഴ ഭാഗത്ത് വള്ളത്തിലെ വല റോപ്പ് മുഖാന്തരം കടലിൽ ഇറക്കുന്നതിനിടെ വലയും കയറും കാലിൽ കുരുങ്ങി വള്ളത്തിൻെറ ഉള്ളിൽ തലയടിച്ച് വീഴുകയായിരുന്നു. അപകടവിവരം തീരദേശ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും അവ൪ മറ്റൊരു വള്ളത്തിൽ രക്ഷാപ്രവ൪ത്തനം നടത്തുകയുമാണ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.