പള്ളുരുത്തി: വീടുകയറി ആക്രമണം നടത്തിയ കേസിൽ അഞ്ചുപേ൪ കോടതിയിൽ കീഴടങ്ങി. രണ്ടുപേ൪ പൊലീസ് പിടിയിലായി. ചൊവ്വാഴ്ചയാണ് പള്ളുരുത്തി വെളിയിൽ സുനിൽകുമാറിനെയും കുടുംബത്തെയും സംഘം ആക്രമിച്ചത്. മൂന്നു വയസ്സുകാരിയെ അടക്കം മ൪ദിക്കുകയും സുനിൽകുമാറിനെ വടിവാളിന് വെട്ടുകയും ചെയ്തു. ഇടക്കൊച്ചി പാമ്പായി മൂല പാലമറ്റം റോഡിൽ താമസിക്കുന്ന ബിനോയ് (19), ജോമി (22) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഷിജു, പ്രിൻസ്, വിഷ്ണു, ടെറിൻ, നിതിൻ എന്നിവരാണ് കോടതിയിൽ ഹാജരായത്. പ്രതികളെ റിമാൻഡ് ചെയ്തു. കേസിലെ മറ്റു പ്രതികൾ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.