മൊബൈലിലൂടെ നിരവധി പേരെ കറക്കിയ യുവതി പിടിയില്‍

പാലക്കാട്: മൊബൈൽ ഫോണിലൂടെ ആളുകളെയും പൊലീസിനെയും കറക്കിയ യുവതിയെ അതിവിദഗ്ധമായി നോ൪ത് പൊലീസ് ക്രൈം സ്ക്വാഡ് പിടികൂടി. ഓടന്നൂ൪ ദേവസ്വം പറമ്പ്  സ്വദേശിനിയാണ്  പിടിയിലായത്.
രണ്ട് മാസത്തോളമായി വിവിധ ഫോൺ നമ്പറുകളിലേക്ക് അശ്ളീലമെസേജുകൾ  അയക്കുകയും ഫോണിലൂടെ അസഭ്യം പറയുകയും ചെയ്തതായി  നിരവധി പരാതികൾ ജില്ലയിലെ ആറോളം പൊലീസ് സ്്റ്റേഷനുകളിൽ ലഭിച്ചിരുന്നു. പരാതിക്കാരുടെ എണ്ണം കൂടിയപ്പോഴാണ് അന്വേഷണം ഊ൪ജിതമാക്കുകയും സൈബ൪ സെല്ലിൻെറ സഹായത്തോടെ യുവതിയെ പിടികൂടുകയും ചെയ്തത്.
ഏതെങ്കിലും നമ്പറുകളിൽ ഡയൽ ചെയ്ത്  പുരുഷന്മാരാണ് ഫോൺ എടുക്കുന്നതെങ്കിൽ പെണ്ണിൻെറ ശബ്ദത്തിലും സ്ത്രീകളാണ് ഫോൺ എടുക്കുന്നതെങ്കിൽ  പുരുഷൻെറ ശബ്ദത്തിലും സംസാരിക്കുകയാണ് പതിവ്. പല വീടുകളിലും ഈ ഫോൺ വിളിയിലൂടെ കുടുംബത൪ക്കങ്ങളും ദാമ്പത്യകലഹവും പതിവായി. പറളിയിലുള്ള ഒരു യുവതിയുടെ വിവാഹാലോചന  മുടങ്ങുന്ന വക്കോളമെത്തി. ഇതെല്ലാം ചെയ്യുന്നത്  ഒരു പുരുഷനാണെന്ന രീതിയിലുള്ള അന്വേഷണം അവസാനം എത്തിയത് ഒരു യുവതിയിലേക്കാണെന്നത് പൊലീസിനേയും ഞെട്ടിച്ചു.
തോന്നിയ നമ്പറുകളിൽ വിളിക്കുകയും  അസഭ്യം പറയുകയും പിന്നീട് തൻെറ നമ്പ൪ മറ്റാരുടേയെങ്കിലും  നമ്പറിലേക്ക് കാൾ ഡൈവേ൪ട്ട് ചെയ്ത് അവരെ തമ്മിലടിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് തുട൪ന്നുവന്നത്. അതിനാൽ പ്രതിയെ കണ്ടെത്താൻ ബുദ്ധിമുട്ടി.  പരിചയക്കാരിൽ നിന്ന് സൂത്രത്തിൽ തിരിച്ചറിയൽ കാ൪ഡുകളും ഫോട്ടോകളും കൈവശപ്പെടുത്തിയാണ് യുവതി വിവിധ കമ്പനികളുടെ  മൊബൈൽ കണക്ഷനുകൾ എടുത്തത്. നഗരത്തിലെ വിവിധ മൊബൈൽ കടകൾ കേന്ദ്രീകരിച്ചുള്ള  അന്വേഷണം ഫലം കാണാത്തതിനെ തുട൪ന്ന് നൂറോളം ഫോൺ നമ്പറുകൾ, ഐ.എം.ഇ.ഐ നമ്പറുകൾ എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് യുവതിയെ കുടുക്കാൻ സഹായിച്ചത്.
പാലക്കാട് നോ൪ത്ത്, സൗത്, ഹേമാംബിക നഗ൪, മലമ്പുഴ, മങ്കര, കോങ്ങാട്, കുഴൽമന്ദം പൊലീസ് സ്റ്റേഷനുകളിൽ മൊബൈൽ ശല്യത്തിനെതിരെ പരാതികൾ ലഭിച്ചിട്ടുണ്ട്.  യുവതിയുടെ പക്കലുണ്ടായിരുന്ന എട്ടോളം സിംകാ൪ഡുകളും മൂന്ന് മൊബൈലുകളും തിരിച്ചറിയൽ കാ൪ഡുകളും പാസ്പോ൪ട്ട്  ഫോട്ടോകളും പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് ആഴ്ച തുട൪ച്ചയായുള്ള  അന്വേഷണത്തിന് ഒടുവിലാണ് യുവതി വലയിലായത്.  നോ൪ത് സി.ഐ കെ.എം. ബിജു, എസ്.ഐ എം. സുജിത്, സി.പി.ഒമാരായ  അശോക് കുമാ൪, വി. ആറുമുഖൻ, സി.എം. കൃഷ്ണദാസ്, ആ൪. കിഷോ൪, കെ. അഹമ്മദ് കബീ൪, സി.പി.ഒമാരായ  എ. ഹബീഷ, രത്നകുമാ൪ എന്നിവരടങ്ങിയ സംഘമാണ്  കേസന്വേഷിച്ച് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.