കെ. ഭാസ്കരന്‍ മാസ്റ്റര്‍ മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍

മട്ടന്നൂ൪: മട്ടന്നൂ൪ നഗരസഭാ ചെയ൪മാനായി സി.പി.എം നേതാവ് കെ. ഭാസ്കരൻ മാസ്റ്ററും വൈസ് ചെയ൪പേഴ്സനായി സി.പി.എമ്മിലെ കെ. ശോഭനയും തെരഞ്ഞെടുക്കപ്പെട്ടു. മുൻ വൈസ് ചെയ൪മാനും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ ടീച്ചറുടെ ഭ൪ത്താവുമാണ് ഭാസ്കരൻ മാസ്റ്റ൪.
ശനിയാഴ്ച ബാലറ്റ്പേപ്പ൪ ഉപയോഗിച്ച് നടന്ന വോട്ടെടുപ്പിൽ ഭാസ്കരൻ മാസ്റ്റ൪ 13 നെതിരെ 19 വോട്ടുകൾക്ക് കോൺഗ്രസിലെ കെ.വി. പ്രശാന്തിനെ പരാജയപ്പെടുത്തി. വൈസ് ചെയ൪പേഴ്സൻ ശോഭനക്ക് 20ഉം എതിരാളി മുസ്ലിം ലീഗിലെ വി. തസ്ലീമക്ക് 14ഉം വോട്ട് ലഭിച്ചു. ചെയ൪മാൻ തെരഞ്ഞെടുപ്പിൽ ഭാസ്കരൻ മാസ്റ്ററുടെയും വി. തസ്ലീമയുടെയും വോട്ടുകൾ അസാധുവായി.
രാവിലെ 11 മണിക്കായിരുന്നു ചെയ൪മാൻ തെരഞ്ഞെടുപ്പ്. ഭാസ്കരൻ മാസ്റ്ററുടെ പേര് സി.പി.ഐയിലെ വി. ദാമോദരൻ നി൪ദേശിച്ചു. സി.പി.എമ്മിലെ വി.എൻ. സത്യേന്ദ്രനാഥൻ പിന്താങ്ങി. കെ.വി. പ്രശാന്തിനെ മുസ്ലിം ലീഗിലെ ഇ.പി. ഷംസുദ്ദീനാണ് നി൪ദേശിച്ചത്. സി.എം.പിയിലെ സി.വി. ശശീന്ദ്രൻ പിന്താങ്ങി.
ഉച്ചക്ക് ശേഷം രണ്ട് മണിക്കായിരുന്നു വൈസ് ചെയ൪പേഴ്സൻ തെരഞ്ഞെടുപ്പ്.  വൈസ് ചെയ൪മാൻ സ്ഥാനം വനിതാ സംവരണമായിരുന്നു. കെ. ശോഭനയെ സി.പി.എമ്മിലെ എ.കെ. ഹരീന്ദ്രനാഥൻ നി൪ദേശിച്ചു. സി.പി.എമ്മിലെ കെ. സുഷമ പിന്താങ്ങി. വി. തസ്ലീമയെ കോൺഗ്രസിലെ പി.വി. ധനലക്ഷ്മിയാണ് നി൪ദേശിച്ചത്. സി.എം.പിയിലെ കെ. ഉഷ പിന്താങ്ങി. ഭാസ്കരൻ മാസ്റ്റ൪ റിട്ടേണിങ് ഓഫിസ൪ കെ.എം. ശ്രീകുമാ൪ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശോഭനക്ക് ചെയ൪മാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ചെയ൪മാനെയും വൈസ് ചെയ൪മാനെയും ആനയിച്ച് എൽ.ഡി.എഫ് പ്രവ൪ത്തക൪ നഗരത്തിൽ പ്രകടനം നടത്തി. ആറ് സ്റ്റാൻഡിങ് കമ്മിറ്റിയിലെ അംഗങ്ങളെ സെപ്റ്റംബ൪ 22നും ചെയ൪മാൻമാരെ 26നും തെരഞ്ഞെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.