കോഴിക്കോട്: ഡീസൽ വിലവ൪ധനയിൽ പ്രതിഷേധിച്ച് ഇടതുപക്ഷവും ബി.ജെ.പിയും ആഹ്വാനം ചെയ്ത 12 മണിക്കൂ൪ ഹ൪ത്താൽ ജില്ലയിൽ പൂ൪ണം. താമരശ്ശേരി ഭാഗത്തേക്ക് കെ.എസ്.ആ൪.ടി.സി ബസ് അയക്കാത്തതിൽ പ്രതിഷേധിച്ച് ഒരൂ കൂട്ടം യാത്രക്കാ൪ മൊഫ്യൂസിൽ ബസ്സ്റ്റാൻഡിൽ ബഹളം വെച്ചു. നരിക്കുനിക്കടുത്ത് വിവാഹ വീട്ടിലെത്തിയ വരൻെറ പാ൪ട്ടിയെ ബന്ദനുകൂലികൾ നരിക്കുനി ബസ് സ്റ്റാൻഡിൽ തടഞ്ഞത് സംഘ൪ഷത്തിനിടയാക്കി. കൊടുവള്ളി പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. ഇതെല്ലാതെ ജില്ലയിൽ എവിടെയും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോ൪ട്ട് ചെയ്തിട്ടില്ല. വിലവ൪ധന ഏവരെയും ബാധിക്കുമെന്നതിനാൽ വാഹനങ്ങൾ നിരത്തിലിറക്കാതെയും കടകളടച്ചും പൊതുജനം ഹ൪ത്താലിനോട് സഹകരിച്ചു. ഇരുചക്ര വാഹനങ്ങളും ചുരുക്കം നാലുചക്രവാഹനങ്ങളും റോഡിലിറങ്ങിയെങ്കിലും ആരും തടഞ്ഞില്ല. രണ്ടു ദിവസം ഒരുമിച്ച് അവധി ലഭിച്ചതിൻെറ ആലസ്യത്തിലായിരുന്നു സ൪ക്കാ൪ ജീവനക്കാ൪.
ഹ൪ത്താൽ കണക്കിലെടുത്ത് കെ.എസ്.ആ൪.ടി.സിയുടെ ചില സ൪വീസുകൾ വെള്ളിയാഴ്ച രാത്രി തന്നെ നി൪ത്തിവെച്ചിരുന്നു. ശനിയാഴ്ച രാവിലെ താമരശ്ശേരി ഭാഗത്തേക്ക് പോകാനായി ഒരു കൂട്ടം യാത്രക്കാ൪ സ്റ്റാൻഡിലെത്തിയിട്ടും ബസ് ലഭിച്ചില്ല. പൊലീസ് സംരക്ഷണമില്ലാതെ ബസോടിക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു കെ.എസ്.ആ൪.ടി.സി അധികൃത൪. യാത്രക്കാ൪ ബഹളം വെച്ചതിനെ തുട൪ന്ന് പൊലീസെത്തി ബസിന് അകമ്പടി പോകാൻ തയാറായി. തുട൪ന്ന് താമരശ്ശേരി, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലേക്ക് മൂന്ന് സ൪വീസ് നടത്തി. മലപ്പുറം, എടവണ്ണപ്പാറ, പാവങ്ങാട് എന്നിവിടങ്ങളിലേക്കും ഏതാനും സ൪വീസുകൾ നടത്തി. ബസുകളിൽ യാത്രക്കാ൪ പൊതുവെ കുറവായിരുന്നു.
ട്രെയിനുകളെല്ലാം പതിവുപോലെ ഓടിയെങ്കിലും യാത്രക്കാ൪ക്ക് റെയിൽവേ സ്റ്റേഷനിൽ എത്താൻ കഴിയാത്തതിനാൽ പലതും കാലിയായിരുന്നു. സിവിൽ സ്റ്റേഷൻ സമുച്ചയമടക്കം സ൪ക്കാ൪ ഓഫിസുകളിലെല്ലാം കസേരകൾ ഒഴിഞ്ഞുകിടന്നു. നഗരപരിധിയിലുള്ള ചുരുക്കം ജീവനക്കാ൪ മാത്രമാണ് ശനിയാഴ്ച ജോലിക്കെത്തിയത്.
നഗരത്തിൽ ഹോട്ടലുകളടക്കം മുഴുവൻ കടകളും അടച്ചിട്ടപ്പോൾ ഏതാനും തട്ടുകടകൾ പ്രവ൪ത്തിച്ചു. ഉച്ച ഭക്ഷണം ലഭിക്കാതെ വലഞ്ഞവ൪ക്ക് മാനാഞ്ചിറക്കടുത്ത പൊലീസ് കാൻറീൻ ആശ്വാസമായി. അതേസമയം, മെഡിക്കൽ ഷോപ്പുകൾ തുറന്നു പ്രവ൪ത്തിച്ചു. സ്വകാര്യ ബസുകൾ, ലോറികൾ, ടാക്സി, ഓട്ടോറിക്ഷ തുടങ്ങി പൊതുവാഹനങ്ങളെല്ലാം ഹ൪ത്താലിൽ പങ്കുചേ൪ന്നു. നഗരത്തിലെ പ്രധാന ജങ്ഷനുകളിലെല്ലാം ആവശ്യത്തിന് പൊലീസിനെ നിയോഗിച്ചിരുന്നെങ്കിലും ഹ൪ത്താൽ സമാധാനപരമായതിനാൽ ആ൪ക്കും കാര്യമായ ‘ജോലി’ ഉണ്ടായില്ല.
ഉച്ചക്കുശേഷം സ്റ്റാൻഡിലെത്തിയ യാത്രക്കാ൪ക്ക് കെ.എസ്.ആ൪.ടി.സി ബസ് ലഭിക്കാൻ വൈകീട്ട് ആറുവരെ കാത്തിരിക്കേണ്ടി വന്നു. മതിയായ പൊലീസ് സംരക്ഷണം ലഭിച്ചെങ്കിൽ മാത്രമേ സ൪വീസ് നടത്തൂവെന്ന നിലപാടിലായിരുന്നു കെ.എസ്.ആ൪.ടി.സി അധികൃത൪. ആറിനുശേഷം അത്യാവശ്യം ചില സ൪വീസുകൾ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.