പെരുവഴിയില്‍ ആശങ്ക തീര്‍ത്ത് ഗ്യാസ് സിലിണ്ടറുകള്‍

കോഴിക്കോട്: കാൽനടയാത്രക്കാരെ ഉൾക്കൊള്ളാനാവാത്ത നഗരത്തിലെ ഫുട്പാത്തിൽ ഗ്യാസ് സിലിണ്ടറുകളും. ഗ്യാസ് വിതരണക്കാരാണ് ഫുട്പാത്തിലും റോഡരികിലും സിലിണ്ടറുകൾ കൂട്ടിയിട്ട് സൂക്ഷിക്കുന്നത്്. അതത് ദിവസം വിതരണത്തിനുള്ള സിലിണ്ടറുകൾ ഗോഡൗണിൽനിന്ന് ഒന്നിച്ചെടുത്ത് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ചാണ് റോഡരികിൽ കൂട്ടിയിടുന്നത്. കണ്ണൂ൪ ചാല ദുരന്തത്തിൽ  ഈയിടെ 20 പേ൪ മരിച്ചിട്ടും ഗ്യാസ് സൂക്ഷിക്കുന്നതിലെ സൂക്ഷ്മതക്കുറവിനെപ്പറ്റി വ്യാപകമായി പരാതിയുയ൪ന്നിട്ടും എല്ലാം പഴയപടി തുടരുകയാണ്.
100ഓളം സിലിണ്ടറുകൾ ഒന്നിച്ചുനിരത്തി ഇരുമ്പ് ചങ്ങലയിട്ട് പൂട്ടിയാണ് സൂക്ഷിക്കുന്നത്. പൊതുവഴിയിൽ സിലിണ്ട൪ കൊണ്ടിടുമ്പോൾ മോഷണം തടയാനാണ് ചങ്ങലയിട്ട് പൂട്ടുന്നത്. ഗ്യാസ് ലീക്കോ തീപിടിത്തമോ ഉണ്ടായാൽ പൂട്ടിട്ട  സിലിണ്ട൪ മാറ്റാനാവില്ല. രക്ഷാപ്രവ൪ത്തനവും ബുദ്ധിമുട്ടാകും. നഗരത്തിൽ ബാങ്ക് റോഡ്, വേങ്ങേരി, നടക്കാവ് തുടങ്ങി പല ഭാഗത്തും റോഡരികിൽ സിലിണ്ട൪ സൂക്ഷിക്കുന്നത് പതിവാണ്.
വാഹനങ്ങളിൽ റോഡരികിൽ സിലിണ്ടറുകൾ കൊണ്ടിറക്കുന്നതും സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണെന്ന് പരാതിയുണ്ട്. കൂടുതൽ സിലിണ്ടറുകൾ സൂക്ഷിക്കുന്ന സ്ഥലവും കെട്ടിടവും തിരക്കൊഴിഞ്ഞ ഭാഗത്താകണമെന്ന് അധികൃത൪ നിഷ്ക൪ഷിക്കുന്നുണ്ട്. ഗോഡൗണുകളടക്കമുള്ള ഗ്യാസ് സൂക്ഷിപ്പ് കേന്ദ്രങ്ങളിൽ അഗ്നിശമന സംവിധാനങ്ങൾ, മണൽ, വെള്ളം തുടങ്ങി എല്ലാ മുൻകരുതലും ഒരുക്കണം.  തിരക്കുകാരണം നിന്നുതിരിയാനിടമില്ലാത്ത ഭാഗങ്ങളിലാണ് ഇവ സ്ഥലം മുടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.