വര്‍ക്ഷോപ്പിനടുത്ത് നിര്‍ത്തിയ വാഹനങ്ങളില്‍ രാസലായനി ഒഴിച്ചു

കോഴിക്കോട്: റിപ്പയറിങ്ങിന്  വ൪ക്ഷോപ്പിനടുത്ത പറമ്പിൽ നി൪ത്തിയിട്ട നാലു വാഹനങ്ങളിൽ സാമൂഹിക വിരുദ്ധ൪ രാസലായനി ഒഴിച്ചു. സിവിൽ സ്റ്റേഷൻ ഗാന്ധി ആശ്രമത്തിനടുത്ത ‘മാരുതി സ്റ്റൈൽ’ വ൪ക്ഷോപ്പിനോടുചേ൪ന്ന ഒഴിഞ്ഞ പറമ്പിൽ പാ൪ക് ചെയ്ത മൂന്ന് മാരുതി 800 കാറുകളിലും ഒരു ഒമ്നി വാനിലുമാണ് രാസലായനി ഒഴിച്ചത്.
വാഹനങ്ങളുടെ മുകളിലും ബോണറ്റിലും സൈഡ് ഗ്ളാസിലുമെല്ലാം ലായനി ഒഴിച്ചിട്ടുണ്ട്. ലായനി വീണ ഭാഗത്തെ പെയിൻറ് ഇളകി.
മൂഴിക്കൽ സ്വദേശി എം. കബീറിൻെറ ഉടമസ്ഥതയിലുള്ളതാണ് വ൪ക്ഷോപ്. ഇവിടെ കൂടുതൽ വാഹനങ്ങൾ നി൪ത്താനിടമില്ലാത്തതിനാൽ അടുത്ത പറമ്പിലാണ് പാ൪ക് ചെയ്തിരുന്നത്. പെയിൻറിങ് നടത്തി വാഹനങ്ങൾ പൂ൪വസ്ഥിതിയിലാക്കാൻ 60,000 രൂപയുടെ ചെലവുവരുമെന്ന് ഉടമ പറഞ്ഞു. ഇദ്ദേഹത്തിൻെറ പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഫോറൻസിക് വിദഗ്ധ൪ സ്ഥലത്തെത്തി.  ലായനിയുടെ സാമ്പിൾ ശേഖരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.