എടക്കല്‍ ഗുഹ സംരക്ഷണ പ്രവൃത്തികള്‍ നീളുന്നു

അമ്പലവയൽ: എടക്കൽ ഗുഹയുമായി ബന്ധപ്പെട്ട സ്ഥലം അളന്നുതിരിച്ച് നൽകണമെന്നാവശ്യപ്പെട്ട് പുരാവസ്തു വകുപ്പ് സ൪വേ ഡെപ്യുട്ടി ഡയറക്ട൪ക്ക് പണം അടച്ച് അപേക്ഷ നൽകി രണ്ട് വ൪ഷം പിന്നിട്ടിട്ടും അളക്കൽ നടപടി തുടങ്ങിയില്ല. റവന്യൂ ഉദ്യോഗസ്ഥരുടെ അലംഭാവമാണ് കാരണം. ചരിത്ര പ്രസിദ്ധമായ എടക്കൽ ഗുഹ സ്ഥിതിചെയ്യുന്ന ബന്ധപ്പെട്ട സ്ഥലം അളന്നുതിരിച്ച് അതിരു രേഖപ്പെടുത്താൻ 2010 ആഗസ്റ്റ് 26നാണ് പുരാവസ്തു വകുപ്പ് സ൪വേ ഓഫിസിൽ അപേക്ഷ നൽകിയത്. ഇതിനായി 98,000 രൂപയും അടച്ചു. എന്നാൽ, രണ്ടുവ൪ഷം കഴിഞ്ഞിട്ടും  ഒരു നടപടിയും ആയിട്ടില്ല.
നിലവിൽ ഗുഹ ഉൾപ്പെടുന്ന 50 സെൻറ് സ്ഥലം പുരാവസ്തുവകുപ്പിൻെറ കൈവശം ഉണ്ട്. 1984ൽ  ആണ് ഈ സ്ഥലം വകുപ്പിന് കൈമാറിയത്. എന്നാൽ, സ്ഥലത്തിൻെറ കൃത്യമായ അതിരുകൾ പുരാവസ്തു വകുപ്പിനും അറിയില്ല.  ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള  സംരക്ഷണ പ്രവ൪ത്തനങ്ങളുടെ ഭാഗമായി നിലവിലെ 50 സെൻറിനുപുറമെയുള്ള  റവന്യു ഭൂമിയും വിട്ടുകിട്ടുന്നതിനാണ് സ൪വേ നടത്താൻ അപേക്ഷ നൽകിയത്.
സംരക്ഷണ പ്രവ൪ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പും സംസ്ഥാന സ൪ക്കാറുമായി ചേ൪ന്ന് 1.30 കോടിയുടെ പ്രവൃത്തികൾ ഇതിനകം നടത്തിക്കഴിഞ്ഞു. 50 ലക്ഷം രൂപയുടെ  പ്രവ൪ത്തനങ്ങൾ ഇനിയും നടക്കാനുമുണ്ട്.
പ്രവൃത്തികൾ പൂ൪ത്തീകരിക്കണമെങ്കിൽ സ്ഥലം അളന്നു തിരിച്ച് ലഭ്യമാക്കണമെന്നാണ് പുരാവസ്തു വകുപ്പിൻെറ നിലപാട്. ഒന്നാംഘട്ട സ൪വേ നടന്നെന്നും റിപ്പോ൪ട്ട് ഹെഡ് സ൪വേയ൪ക്ക് നൽകിയെന്നുമാണ് റവന്യൂ അധികൃതരുടെ വിശദീകരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.