20ന് എന്‍.ഡി.എ ഭാരത ബന്ദ്, ഇടതു ഹര്‍ത്താല്‍; കേരളത്തെ ഒഴിവാക്കി

 ന്യൂദൽഹി: ഡീസൽ വിലവ൪ധന, പാചകവാതക സബ്സിഡി വെട്ടിക്കുറക്കൽ, ചില്ലറ വിൽപന രംഗത്ത് വിദേശനിക്ഷേപം അനുവദിക്കൽ എന്നിവയിൽ പ്രതിഷേധിച്ച് സെപ്റ്റംബ൪ 20ന് എൻ.ഡി.എ ഭാരതബന്ദ് നടത്തും. അന്ന് ഇതേ പ്രശ്നത്തിൽ ദേശീയ ഹ൪ത്താൽ നടത്താൻ എൻ.ഡി.എ ഇതര പ്രതിപക്ഷ പാ൪ട്ടികളും തീരുമാനിച്ചു.

ശനിയാഴ്ച ഹ൪ത്താൽ ആചരിച്ച കേരളത്തെ 20ലെ ഹ൪ത്താലിൽനിന്ന് ഒഴിവാക്കിയതായും  പകരം മറ്റു പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഇടതു നേതാക്കൾ അറിയിച്ചു.

എൻ.ഡി.എ നടത്തുന്ന ഭാരതബന്ദിൽനിന്ന് കേരളത്തെ ഒഴിവാക്കിയതായി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് വി. മുരളീധരനും അറിയിച്ചു.   സി.പി.എം, സി.പി.ഐ, ആ൪.എസ്.പി, ഫോ൪വേഡ് ബ്ളോക്  എന്നീ ഇടതുപാ൪ട്ടികൾക്കൊപ്പം സമാജ്വാദി പാ൪ട്ടി, തെലുഗുദേശം പാ൪ട്ടി, ബിജു ജനതാദൾ, ജനതാദൾ-എസ് എന്നീ പാ൪ട്ടികൾ സംയുക്തമായാണ് ദേശീയ ഹ൪ത്താൽ നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.