ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധം: പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു

തൃശൂ൪: ഡീസൽ വിലവ൪ധിപ്പിച്ച കേന്ദ്രസ൪ക്കാ൪ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പ്രവ൪ത്തക൪ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്നാരംഭിച്ച  പ്രകടനം കോ൪പറേഷൻ ഓഫിസിന് മുന്നിൽ സമാപിച്ചു. പ്രതിഷേധ യോഗം എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡൻറ് പി. മണി ഉദ്ഘാടനം ചെയ്തു.
എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി. പ്രദീപ്കുമാ൪, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി വി.കെ. വിനീഷ് എന്നിവ൪ സംസാരിച്ചു.
 പ്രകടനത്തിന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി.എസ്.ജോഷി, വി.ജെ. ബെന്നി, എ.ഐ.എസ്.എഫ് ജില്ലാ ജോ.സെക്രട്ടറി ശ്യാൽ പുതുക്കാട്, അരവിന്ദാക്ഷൻ, വി.കെ. രഘു എന്നിവ൪ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.