നെന്മാറ: എൻ.എസ്.എസ് കോളജിൽ ഒഴിവുള്ള ബിരുദ സീറ്റുകളിൽ സുതാര്യമായ പ്രവേശം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തുന്ന അനിശ്ചിത കാല ഉപരോധസമരം ഒരാഴ്ച പിന്നിടുന്നു. സമരം തീ൪ത്ത് ക്ളാസുകൾ തുടങ്ങാത്തതിൽ രക്ഷക൪ത്താക്കടുടെയും നാട്ടുകാരുടെയും കടുത്ത പ്രതിഷേധമുണ്ട്. ഒരാഴ്ചയായിട്ടും ഒത്തുതീ൪പ്പ് ച൪ച്ചകളൊന്നും നടന്നിട്ടില്ല.
ബിരുദക്ളാസുകളിൽ 15ഓളം സീറ്റുകളാണ് ഒഴിച്ചിട്ടിരിക്കുന്നത്. പ്രവേശ തിയതി അവസാനിച്ചതിനാൽ സീറ്റുകളിൽ മാനദണ്ഡങ്ങൾ ലംഘിച്ച് വിദ്യാ൪ഥികളെ പ്രവേശിപ്പിക്കാനാണ് ശ്രമമെന്ന് കെ.എസ്.യു ആരോപിച്ചു. ഇതിൻെറ തുട൪ച്ചയായിട്ടാണ് നിരാഹാര സത്യഗ്രഹവും ഉപരോധവുമടക്കമുള്ള പ്രതിഷേധ മാ൪ഗങ്ങൾ അവലംബിച്ചതെന്ന് കെ.എസ്.യു നേതാക്കൾ പറയുന്നു. കെ.എസ്.യു സമരം അനാവശ്യവും വിദ്യാ൪ഥികളോടുള്ള വെല്ലുവിളിയുമാണെന്ന് എസ്.എഫ്.ഐ ഏരിയാ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.
പഠിപ്പ് മുടക്ക് സമരം അവസാനിപ്പിക്കണമെന്ന സമ്മ൪ദത്തെ തുട൪ന്ന് തിങ്കളാഴ്ച കോളജധികൃത൪ രക്ഷാക൪തൃസമിതി യോഗം വിളിച്ചിട്ടുണ്ട്. ഉടൻ തന്നെ ഒത്തു തീ൪പ്പുണ്ടാവുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.