പാവുക്കോണത്ത് ബസ് മറിഞ്ഞ് 40 പേര്‍ക്ക് പരിക്ക്

ഒറ്റപ്പാലം: അനങ്ങനടി പാവുക്കോണത്ത് സ്വകാര്യ ബസ് വയലിലേക്ക് മറിഞ്ഞ് 40 പേ൪ക്ക് പരിക്ക്. പാവുക്കോണത്തുനിന്ന് ഒറ്റപ്പാലത്തേക്ക് പോയ കെ.എൽ 10 4401 ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ യാത്രക്കാരെ ഒറ്റപ്പാലം, വാണിയംകുളം സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
പാവുക്കോണം സ്വദേശികളായ ശ്രീജ (25) ഫാത്തിമ (30) ഷഹനാസ് (16) ഷഹ൪ബാൻ (16) രഞ്ജിത്ത് (27) ഉമ്മുക്കുൽസു എന്ന മാളു (60) അഫ്സൽ (18) സുജിത (18) സുചിത്ര (17) നസീറ (16) ശുഭ (33) ഹബീബ (19) നിഷാബ് (17) മുസ്തഫ (15) ബിജു (20) വിഷ്ണു (16) സെയ്തലവി (58) മുഹമ്മദ് (70) ആസിഫ് (എട്ട്) ഫസീല (18) റംല (55) വിജിത (21) ഫാത്തിമ (35) സജിത (34) മുഹമ്മദ് ഷെഫീഖ് (17) ഷറഫലി (18) ഗീത (23) ഉവൈസ് (14) സ്മിത (18) വേണുഗോപാലൻ, സുബൈദ എന്നിവ൪ പരിക്കേറ്റവരിൽ ഉൾപ്പെടും. ഏതാനും പേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. രാവിലെയാണ് അപകടം. ബസിൻെറ മുൻ ഭാഗത്തുള്ള ലീഫ് മുറിഞ്ഞതാണ് അപകട കാരണം. കഴിഞ്ഞ ദിവസമാണ് ബസിൻെറ ടെസ്റ്റ് നടന്നതെന്ന് ഡ്രൈവ൪ ചോറോട്ടൂ൪ രഞ്ജിത്ത് പറഞ്ഞു. ഇരുവശവും എട്ടടിയോളം താഴ്ചയുള്ള റോഡിന് കൈവരിയില്ലാത്തത് അകപട സാധ്യത ഇരട്ടിപ്പിക്കുന്നുണ്ട്. ഒറ്റപ്പാലം സി.ഐ വിജയകുമാറിൻെറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.