ഡീസല്‍ വില വര്‍ധനക്കെതിരെ പ്രതിഷേധം കത്തുന്നു

പാലക്കാട്: വിലക്കയറ്റം കൊണ്ട്  പൊറുതിമുട്ടുന്ന സാധാരണ ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുന്ന ഡീസൽ വില വ൪ധന അടിയന്തരമായി  പിൻവലിക്കണമെന്ന് നാഷനലിസ്്റ്റ്  യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ്  സുഭാഷ് പുഞ്ചക്കോട്ടിൽ ആവശ്യപ്പെട്ടു. എമ൪ജിങ് കേരളയുടെ പേരിൽ കേരളത്തെ ഭൂമാഫിയക്ക് തീറെഴുതുന്ന സ൪ക്കാറിന്  ഡീസൽ വില വ൪ധനയെക്കുറിച്ച്  എന്താണ് പറയാനുള്ളതെന്ന് വ്യക്തമാക്കണമെന്നും കോ൪പറേറ്റുകളുടെ വക്താവായ കേന്ദ്ര സ൪ക്കാ൪ രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിത്യോപയോഗ സാധനങ്ങളുടെ വില ദിനംപ്രതി  വ൪ധിക്കുന്ന സാഹചര്യത്തിൽ  ഡീസലിന്  വില കൂട്ടിയതുകാരണം  സാധാരണക്കാരുടെ കുടുംബ ബജറ്റ്  താളം തെറ്റുമെന്ന്  കേരള എൻ.ജി.ഒ ഫ്രണ്ട്  ജില്ലാ കമ്മിറ്റി  ചൂണ്ടിക്കാട്ടി.  ഡീസൽ വില വി൪ധനയും  പാചകവാതക സിലിണ്ട൪ എണ്ണം  കുറക്കലും ജനങ്ങളെ കടുത്ത സാമ്പത്തിക  ബുദ്ധിമുട്ടിലേക്ക് തള്ളും. നടപടി പിൻവലിക്കണമെന്ന് ജില്ലാ പ്രസിഡൻറ്  ജെ. ആരോഗ്യം ജോയ്സണും ജന. സെക്രട്ടറി എസ്. സതീഷും ആവശ്യപ്പെട്ടു.
ഡീസൽ വില വ൪ധനവിൽ പ്രതിഷേധിച്ച്  ശനിയാഴ്ച   സൂചനാ പണിമുടക്ക്  നടത്തുമെന്ന് പാലക്കാട് ലോറി ഓണേഴ്സ്  ഓ൪ഗനൈസേഷൻ  അറിയിച്ചു.  ചരക്ക് ഗതാഗത മേഖലക്ക് ഗുണകരമാക്കുന്ന രീതിയിൽ ഡീസലിന്  സബ്സിഡി നൽകി വിലക്കയറ്റത്തിൽ നിന്ന് ലോറി, ബസ് മുതലായ പൊതു ഗതാഗതമേഖലയെ രക്ഷിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.