ചുക്കംപതിയിലെ മാലിന്യം നീക്കിയില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്ന് വില്ലേജ് ഓഫിസര്‍

കൊല്ലങ്കോട്: ചുക്കംപതിയിൽ നിക്ഷേപിച്ച ആശുപത്രി മാലിന്യം അടിയന്തരമായി നീക്കണമെന്ന് പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.
ജലനിധിയുടെ കിണറിൽനിന്ന് 30 മീറ്റ൪മാത്രം ദുരത്ത് കുഴിച്ചിട്ട മാലിന്യം വെള്ളത്തിൽ കല൪ന്ന് നിറവ്യത്യാസം ഉണ്ടായിട്ടുണ്ട്.  രണ്ടാഴ്ചയായി ഈ വെള്ളം ഉപയോഗിക്കാനാവുന്നില്ല. കുഴി ഉണ്ടാക്കി ലഭിക്കുന്ന ഉറവയിൽനിന്നാണ് കുടിവെള്ളം ശേഖരിക്കുന്നതെന്ന് നാട്ടുകാ൪ പറഞ്ഞു. പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് സംഘടനകൾ മുന്നറിയിപ്പ് നൽകി.
കോളനിവാസികൾ പരാതി നൽകി രണ്ടാഴ്ച പിന്നിട്ടു. പൊലീസ് പേരിന് കേസെടുക്കുകയും പഞ്ചായത്ത്, റവന്യൂ വകുപ്പ് പ്രതിനിധികൾ  സ്ഥലം പരിശോധിക്കുകയും ചെയ്തതൊഴിച്ചാൽ നടപടി ഉണ്ടായിട്ടില്ല.
കുടിവെള്ളം മുട്ടിച്ച് മാലിന്യം നിക്ഷേപിച്ച വ്യക്തിക്കെതിരെ പട്ടികജാതി-വ൪ഗ വകുപ്പിലെ നിയമപ്രകാരം അടിയന്തമായി കലക്ട൪ കേസെടുക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. സോളിഡാരിറ്റി, അഴിമതി നി൪മാ൪ജന സമിതി, ജനജാഗ്രതാ സമിതി, എൻഡോസൾഫാൻ വിരുദ്ധസമിതി, ആദിവാസി സംരക്ഷണ സമിതി, സ്വദേശി ജാഗരൺ മഞ്ച്, ജനകീയ വികസന സമിതി എന്നീ സംഘടനകളുടെ പ്രതിനിധികളാണ് കോളനികളും മാലിന്യം നിക്ഷേപിച്ച സ്ഥലവും സന്ദ൪ശിച്ചത്. രാജൻ ഓന്നൂ൪പ്പള്ളം, താജുദ്ദീൻ, നീലിപ്പാറ മാരിയപ്പൻ, ഷംസുദ്ദീൻ, എ. കൃഷ്ണൻകുട്ടി, രവി സ്രാമ്പിചള്ള, എ. സാദിഖ്, രവികുമാ൪ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിന്നീട് വില്ലേജ് ഓഫിസ് അധൃകൃതരുമായി ച൪ച്ച നടത്തി. അതേസമയം, ആശുപത്രി മാലിന്യ നിക്ഷേപം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വില്ലേജ് ഓഫിസറുടെ റിപ്പോ൪ട്ടിൽ പറയുന്നു.
നാട്ടുകാ൪ നൽകിയ പരാതിയെ തുട൪ന്ന് കലക്ടറുടെ നി൪ദേശപ്രകാരം സ്ഥലം സന്ദ൪ശിച്ച മുതലമട- ഒന്ന് വില്ലേജ് ഓഫിസ൪ പഴനിമലയാണ് മാലിന്യം ഉടൻ നീക്കിയില്ലെങ്കിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടി റിപ്പോ൪ട്ട് സമ൪പ്പിച്ചത്. ഇതിൻെറ അടിസ്ഥാനത്തിൽ മാലിന്യം നിക്ഷേപിച്ച സ്ഥലത്തിൻെറ ഉടമ പഴനിസ്വാമിയെ കലക്ട൪ വിളിച്ചുവരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.