മലപ്പുറം: ദ്വിജില്ലാ സ്കൂൾ ചെസ് ടൂ൪ണമെൻറിൽ മലപ്പുറത്തിന് ഓവറോൾ കിരീടം.
ഹയ൪സെക്കൻഡറിയിലെ രണ്ട് കാറ്റഗറികളിലും മലപ്പുറം ചാമ്പ്യന്മാരായി. എൽ.പി-ഹൈസ്കൂൾ ബോയ്സ് ആൻഡ് ഗേൾസ്, യു.പി. ഗേൾസ് എന്നിവയിൽ കോഴിക്കോട് ചാമ്പ്യന്മാരായി.
മലപ്പുറത്തിലെ ടി.ആ൪. അനിരുദ്ധൻ, എം.എ. അഖില എന്നിവ൪ ഹയ൪സെക്കൻഡറിയിൽ കിരീടം ചൂടിയപ്പോൾ കോഴിക്കോടിൻെറ ഐ.വി. അദൈ്വതും പി. ഹീരയും ഹൈസ്കൂൾ വിഭാഗം ചാമ്പ്യന്മാരായി.
ദുബൈ ഗോൾഡ് മാനേജിങ് ഡയറക്ട൪ പി.പി. മുഹമ്മദലി സമ്മാനദാനം നടത്തി. ചീഫ് ഓ൪ഗനൈസ൪ എൻ.എ. റഷീദ് സ്വാഗതവും കെ.ആ൪. മധുസൂദനൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.