അങ്ങാടിപ്പുറം മേല്‍പാലം : ആര്‍.ബി.ഡി.സി, കിറ്റ്കോ അധികൃതര്‍ പരിശോധന നടത്തി

പെരിന്തൽമണ്ണ: കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ മേൽപാലം നി൪മിക്കുന്നതിൻെറ മുന്നോടിയായി കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോ൪പറേഷൻെറ നി൪മാണ വിഭാഗവും കൺസൽട്ടൻസിയായ കിറ്റ്കോ അധികൃതരും അങ്ങാടിപ്പുറം സന്ദ൪ശിച്ചു. മേൽപാലം നി൪മിക്കുമ്പോൾ കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച പരിശോധനക്കാണ് സംഘം എത്തിയത്.  മേൽപാലം നി൪മിക്കുന്ന അൽപാക്കുളം മുതൽ പോളി ക്വാ൪ട്ടേഴ്സ് വരെ സംഘം പ്രാഥമിക പരിശോധന നടത്തി. ആ൪.ബി.ഡി.സി എ.ജി.എം എം.ടി. തങ്കച്ചൻ, കിറ്റ്കോ സീനിയ൪ കൺസൽട്ടൻറ് ബെന്നി പോൾ, സീനിയ൪ എൻജിനീയ൪ കെ.എം. ലത്തീഫ് എന്നിവരാണ് വെള്ളിയാഴ്ച അങ്ങാടിപ്പുറത്തെത്തിയത്.
ജനറൽ അറേഞ്ച്മെൻറ് ഡ്രോയിങ് (രൂപരേഖ) ദക്ഷിണ റെയിൽവേ അധികൃത൪ക്ക് സമ൪പ്പിക്കും. റെയിൽവേയുടെ അംഗീകാരം ലഭിക്കുന്നതോടെ  ഭൂമി ഏറ്റെടുക്കാൻ സ൪വേ തുടങ്ങും.  കുറച്ച് മാത്രമേ ഭൂമി ഏറ്റെടുക്കൂവെന്ന് എം.ടി. തങ്കച്ചൻ പറഞ്ഞു. അപ്രോച്ച് റോഡിൻെറ അളവിലെ വ്യത്യാസം പാലത്തിൻെറ നീളത്തിലും ചെറിയ വ്യത്യാസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേ ഗേറ്റിൽ നിന്ന് അൽപാക്കുളം വരെ 350 മീറ്ററാണ് ദൂരം. പോളി ക്വാ൪ട്ടേഴ്സ് പരിസരത്ത് നിന്ന് റെയിൽവേ ഗേറ്റിലേക്കുള്ള ദൂരം 150 മീറ്ററുമാണ്. റെയിൽവേ പാളങ്ങളുടെ മീതെ വരുന്ന മേൽപാലത്തിൻെറ ഭാഗം നി൪മിക്കേണ്ടത് റെയിൽവേയാണ്. എന്നാൽ, ഈ ഭാഗത്ത് റെയിൽവേ ഭൂമിയുടെ അളവ് സംബന്ധിച്ച് അറിവില്ല.
രാവിലെ 11ഓടെ എത്തിയ സംഘത്തെ പെരിന്തൽമണ്ണ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് അബൂബക്ക൪ ഹാജി, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കോറാടൻ റംല, ഉമ്മ൪ അറക്കൽ, കുന്നത്ത് മുഹമ്മദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
മേൽപാല നി൪മാണത്തിന് പൂ൪ണ സഹകരണം ജനപ്രതിനിധികൾ ഉറപ്പു നൽകി. ഇതിനിടെ അങ്ങാടിപ്പുറം റെയിൽവേ മേൽപാലം ആക്ഷൻ കമ്മിറ്റി അംഗം ജോസ് വ൪ഗീസ് സംഘത്തെ കാണാനെത്തിയത് ബഹളത്തിന് കാരണമായി.  പെരിന്തൽമണ്ണ എസ്.ഐ. മനോജ് പറയട്ടയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു.
നവംബറിൽ മേൽപാല നി൪മാണ പ്രവൃത്തി ആരംഭിക്കാനാണ് ആ൪.ബി.ഡി.സി ലക്ഷ്യമിടുന്നത്. മേൽപാല നി൪മാണത്തിന് റെയിൽവേ പത്ത് ലക്ഷവും സംസ്ഥാന-കേന്ദ്ര സ൪ക്കാറുകൾ 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.