മലപ്പുറം: ഡീസൽ വിലവ൪ധനക്ക് പിന്നാലെ ബസ്ചാ൪ജ് വ൪ധന ആവശ്യവും പണിമുടക്ക് ഭീഷണിയുമുയ൪ത്തി ബസ് ഉടമകൾ രംഗത്ത്. മലപ്പുറം ഡിസ്ട്രിക്ട് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ, കേരള ബസ് ട്രാൻസ്പോ൪ട്ട് അസോസിയേഷൻ, മലപ്പുറം ഡിസ്ട്രിക്ട് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഓ൪ഗനൈസേഷൻ എന്നീ സംഘടനകളാണ് ആവശ്യങ്ങളുമായി രംഗത്തെത്തിയത്.
ഡീസൽ വിലവ൪ധന അതുമായി ബന്ധപ്പെട്ട മറ്റ് ഇന്ധനങ്ങൾ, സ്പെയ൪ പാ൪ട്സുകൾ, ടയ൪ തുടങ്ങിയവയുടെ വിലയെയും ബാധിക്കുമെന്നും ബസ്ട്രാൻസ്പോ൪ട്ട് അസോസിയേഷൻ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. സ്വകാര്യ ബസ് വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നതാണ് ഡീസൽ വില വ൪ധനയെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. വില വ൪ധനയിൽ പ്രതിഷേധിച്ച് സെപ്റ്റംബ൪ 15ന് ജില്ലയിലെ സ്വകാര്യ ബസുകൾ സ൪വീസ് നി൪ത്തിവെക്കുമെന്നും അസോസിയേഷൻ അറിയിച്ചു. ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന ട്രഷറ൪ ഹംസ ഏരിക്കുന്നൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് കൊടക്കാടൻ മുഹമ്മദലി ഹാജി അധ്യക്ഷത വഹിച്ചു.
ഡീസൽ വിലവ൪ധന പിൻവലിച്ചില്ലെങ്കിൽ സ്വകാര്യ ബസുകൾ റോഡിൽ നിന്ന് പിൻവലിക്കാൻ നി൪ബന്ധിതരാകുമെന്ന് ബസ് ഓപറേറ്റേഴ്സ് ഓ൪ഗനൈസേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. വിദ്യാ൪ഥികളുടെ ചാ൪ജ് വ൪ധിപ്പിക്കാൻ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ പി. അബ്ദുസ്സലാം, ടി. രാജൻ, സി.കെ സബീ൪, മുഹമ്മദ് ജാനിഷ് എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.