ബസില്‍നിന്ന് വീണ് വിദ്യാര്‍ഥിക്ക് പരിക്ക്

കുമ്പള: ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാ൪ഥിക്ക് പരിക്കേറ്റു. മംഗൽപാടി ഹയ൪സെക്കൻഡറി സ്കൂളിലെ എട്ടാംതരം വിദ്യാ൪ഥി ഇച്ചിലങ്കോട്ടെ സോമയ്യയുടെ മകൻ ശിവരാജനാണ് (13) പരിക്കേറ്റത്.
വ്യാഴാഴ്ച രാവിലെ സ്കൂളിലേക്കുള്ള യാത്രക്കിടെ ബന്തിയോട്ടാണ് അപകടം. വാതിലില്ലാത്ത ബസിൻെറ ചവിട്ടുപടിയിൽ നിൽക്കുകയായിരുന്ന വിദ്യാ൪ഥി റോഡരികിൽ തെറിച്ചുവീഴുകയായിരുന്നു.
സംഭവത്തിൽ കെ.എൽ 14-ഇ 2130 നമ്പ൪ സ്വകാര്യബസ് കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തു. ജീവനക്കാ൪ക്കെതിരെ കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.