പൂഴി കടത്തിന് അകമ്പടി: ബൈക്കിന്‍െറ രേഖകള്‍ വ്യാജം; അഞ്ചു പേര്‍ അറസ്റ്റില്‍

തൃക്കരിപ്പൂ൪: പൂഴി കടത്തുകയായിരുന്ന ലോറിക്ക് അകമ്പടി വന്ന ബൈക്കിൻെറ രേഖകൾ വ്യാജമാണെന്ന് തെളിഞ്ഞതിനെത്തുട൪ന്ന് ബൈക്ക് കൈമാറി ഉപയോഗിച്ചു വന്ന അഞ്ചു പേരെ ചന്തേര പൊലീസ് അറസ്റ്റു ചെയ്തു. ആയിറ്റി മാച്ചിക്കാട്ടെ എൻ.സത്യൻ (35), കൊക്കാൽകടവിലെ എൻ.സി. സലാം (28), കാന്തിലോട്ടെ എം.പി. മാഹിൻ (25), പടന്നയിലെ എം.ടി.പി. അസീസ് (46), ഉദിനൂ൪ മുതിരക്കൊവ്വലിലെ ടി.വി.സുകുമാരൻ (34) എന്നിവരാണ് അറസ്റ്റിലായത്.  
കഴിഞ്ഞ ദിവസമാണ്, വാഹന പരിശോധനക്കിടെ എടച്ചാക്കൈ പാലം പരിസരത്ത് നിന്ന് പൂഴി വണ്ടിക്കു അകമ്പടി വരുകയായിരുന്ന ബൈക്ക് പൊലീസ് പിടികൂടിയത്. രേഖകൾ ഇല്ലാതിരുന്നതിനാൽ ബൈക്ക് പൊലീസ്  സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നാലാം ദിവസവും രേഖകളുമായി ബന്ധപ്പെട്ടവ൪ വരാഞ്ഞതിനെ തുട൪ന്നാണ് പൊലീസ്് വണ്ടിയുടെ നിജസ്ഥിതി അന്വേഷിച്ചത്.
ആ൪.സിയിൽ പറയുന്ന ഉടമസ്ഥനല്ല രേഖയിൽ ഉണ്ടായിരുന്നത്. വണ്ടി നമ്പറിലും എൻജിൻ, ഷാസി നമ്പറുകളിലും കൃത്രിമം വരുത്തിയതായും പൊലീസ് കണ്ടെത്തി. വാഹനം കൈമാറി ഉപയോഗിച്ച് വരുകയായിരുന്നു. സത്യനെ കഴിഞ്ഞ ദിവസം രാത്രി പിടികൂടി അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് വാഹനം കൈമാറിയ ആളെയും അയാൾക്ക് നൽകിയ ആളെയും ഒടുവിൽ കൈവശക്കാരനെയും പിടികൂടിയത്. ബൈക്ക് മോഷ്ടിച്ചതാണെന്ന് പൊലീസ് സംശയിക്കുന്നു.
ആയിറ്റി മാച്ചിക്കാട്ട് മേഖലയിൽ നമ്പ൪ ഇല്ലാത്ത ലോറികളിൽ മണൽ കടത്തുന്നത് സാധാരണമാണ്.   ഇത്തരം വണ്ടികൾ പിടികൂടിയാലും ആരും അന്വേഷിച്ചു പോകാറുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.