കൂട്ട മരണം: ഗൃഹനാഥന് മാനസിക അസ്വാസ്ഥ്യമെന്ന് പൊലീസ്

കാഞ്ഞങ്ങാട്: കോടോം-ബേളൂ൪ പഞ്ചായത്തിലെ തായന്നൂരിനടുത്ത് മുക്കുഴിയിലെ കുടുംബത്തിലെ മൂന്നുപേ൪ മരിച്ച സംഭവം ഗൃഹനാഥൻെറ മാനസികാസ്വാസ്ഥ്യത്തെ തുട൪ന്നാണെന്ന് പൊലീസ്. പനയാ൪കുന്നിലെ ബാലൻ (50), ഭാര്യ മാധവി (40), മകൻ വിനോദ് (26) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്.
മാധവിയെയും മകൻ വിനോദിനെയും കൊലപ്പെടുത്തിയശേഷം ബാലനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവമെന്ന് കരുതുന്നു. ഉറക്കത്തിലാണ് മാധവിയെയും വിനോദിനെയും കൊലപ്പെടുത്തിയതെന്നാണ് സാഹചര്യ തെളിവുകൾ നൽകുന്ന സൂചന. വിനോദിൻെറ മൃതദേഹം കണ്ട മുറിയിലെ അലമാരയുടെ സമീപത്താണ് ബാലൻ തൂങ്ങിമരിച്ചത്. ഈ മുറിക്കകത്തുനിന്ന് ചുറ്റികയും കണ്ടെടുത്തു. ഇതുപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. ബാലൻെറ കൈയിലും വസ്ത്രങ്ങളിലും ഇരുവരുടെയും രക്തം തെറിച്ചിട്ടുണ്ട്.
15 വ൪ഷം മുമ്പ് ബാലനെ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സിച്ചിരുന്നു. വീണ്ടും മാനസികാസ്വാസ്ഥ്യമുണ്ടായതാവാം കടുംകൈ ചെയ്യാൻ ബാലനെ പ്രേരിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഹോസ്ദു൪ഗ് സി.ഐ കെ.വി. വേണുഗോപാൽ പറഞ്ഞു.  മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോ൪ട്ടം നടത്തി. പോസ്റ്റുമോ൪ട്ടത്തിൻെറ പ്രാഥമിക വിവരത്തിലും ബാലൻെറ മാനസികാസ്വാസ്ഥ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചനയെന്ന് സി.ഐ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.